പെർത്ത്: അയൽക്കാരായ ബംഗ്ലാദേശിനെ 18 റൺസിന് തോൽപിച്ച് തുടർച്ചയായ രണ്ടാം ജയം നേട ിയ ഇന്ത്യ വനിത ട്വൻറി20 ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിനോടടുത്തു. ബാറ്റുകൊണ്ട് കൗമാര താരോദയം ഷഫാലി വർമയും (39) പന്തുകൊണ്ട് പൂനം യാദവുമാണ് (3/18) ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റുചെയ്ത് ആറുവിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടിയ ഇന്ത്യ നിശ്ചിത ഓവറിൽ ബംഗ്ലാദേശിനെ എട്ടിന് 124ലൊതുക്കി.
പനിപിടിച്ച സ്മൃതി മന്ദാനക്കു പകരം താനിയ ഭാട്ടിയയാണ് ഷഫാലിക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപൺ ചെയ്തത്. താനിയ (2) വേഗം മടങ്ങിയെങ്കിലും നാല് പടുകൂറ്റൻ സിക്സുകളും രണ്ടു ബൗണ്ടറികളും സഹിതം 17 പന്തിൽ 39 റൺസ് അടിച്ചുകൂട്ടിയ ഷഫാലി ടീമിനായി വെടിക്കെട്ട് തുടക്കമിട്ടു. ശേഷം ജെമീമ റോഡ്രിഗസ് (34), വേദ കൃഷ്ണമൂർത്തി (20 നോട്ടൗട്ട്) അരങ്ങേറ്റക്കാരി റിച്ച ഘോഷ് (11) എന്നിവരിലൂടെ ടീം ഭേദപ്പെട്ട സ്കോറിലെത്തി. ബംഗ്ലാദേശി നിരയിൽ നിഗർ സുൽത്താനയും (35), മുർഷിദ ഖാത്തൂനുമാണ് (30) പൊരുതിയത്. മറ്റൊരു മത്സരത്തിൽ ആസ്ട്രേലിയ ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.