ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ബാറ്റിങ്ങ് നിര മികവ് പുറത്തെടുത്തപ്പോൾ കൂറ്റന്‍ സ്കോർ. ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യെ, ശിഖര്‍ ധവാന്‍ എന്നിവരുടെ മികവിൽ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് റണ്‍സ് നേടി.
ഓപ്പണര്‍ രോഹിത് ശര്‍മ്മയെയും അജിങ്ക്യ രഹാനെയും തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. ദിനേശ് കാര്‍ത്തിക്കും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്. ഇരുവരും 16.3 ഓവറില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ധവാന്‍ 67 പന്തില്‍ 60 റണ്‍സെടുത്ത് പുറത്തായി. 77 പന്തില്‍ നിന്ന് 94 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്ക് സെഞ്ചുറിക്ക് ആറു റണ്‍സകലെ ഔട്ടാവുകയായിരുന്നു. പിന്നീട് ക്രിസിലെത്തി ഹാര്‍ദിക് പാണ്ഡ്യെ മികച്ച കളി പുറത്തെടുത്തു. 54 പന്തില്‍ 80 റണ്‍സാണ് ഹർദിക് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.