ഓക്ലൻഡ്: ട്വൻറി20 പരമ്പരയിൽ 5-0ത്തിന് നാണംകെടുത്തിയ ഇന്ത്യക്ക് ഏകദിന പരമ്പരയി ൽ അതേ നാണയത്തിൽ മറുപടി നൽകി ന്യൂസിലൻഡ്. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 22 റൺസിന് തോ ൽപിച്ച് ന്യൂസിലൻഡ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.
ന ്യൂസിലൻഡ് ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടരവേ മുന്നേറ്റനിരയും മധ്യനിരയും പരാജയമായപ്പോൾ വാലറ്റക്കാരായ നവ്ദീപ് സെയ്നിയെയും (45) ശർദുൽ ഠാക്കൂറിനെയും (18) ക ൂട്ടുപിടിച്ച് രവീന്ദ്ര ജദേജ (55) നടത്തിയ പോരാട്ടം നിഷ്ഫലമായി. മധ്യനിര ബാറ്റ്സ്മാൻമാർ ഉത്തരവാദിത്തം മറന്ന് മോശം ഷോട്ടുകൾ ഉതിർത്ത് ഔട്ടായതോടെ ഇന്ത്യ 48.3 ഓവറിൽ 251 റൺസിന് പുറത്തായി. കഴിഞ്ഞ വർഷം മാഞ്ചസ്റ്ററിൽ ലോകകപ്പ് സെമിഫൈനലും കൂടി ചേർത്ത് തുടർച്ചയായ മൂന്നാം തോൽവിയാണ് ഇന്ത്യ ഏകദിനത്തിൽ ഏറ്റുവാങ്ങിയത്.
വീണ്ടും രക്ഷകനായി ടെയ്ലർ
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ നിർണായക മത്സരത്തിനിറങ്ങിയത്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സെയ്നിയും കുൽദീപ് യാദവിന് പകരം യൂസ്വേന്ദ്ര ചഹലും ടീമിലെത്തി. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പതിവുപോലെ ഓപണർമാരായ മാർടിൻ ഗുപ്റ്റിലും (79) ഹെൻറി നികോൾസും (41) കിവീസ് ഇന്നിങ്സിന് അടിത്തറ പാകിയ ശേഷമാണ് വേർപിരിഞ്ഞത്.
ശേഷം ക്രീസിലെത്തിയ മൂന്നാമൻ ടേം ബ്ലൻഡൽ (22) എളുപ്പം മടങ്ങി. മധ്യനിരയിൽ നായകൻ ടോം ലഥാം (7), ജിമ്മി നീഷാം (3), കോളിൻ ഡിഗ്രാൻഡോം (5), മാർക് ചാപ്മാൻ (1), ടിം സൗത്തി (3) എന്നിവർ പിടിച്ചുനിൽക്കാനാകാതെ മടങ്ങിയതോടെ ഒരുവേള കിവീസ് 200 കടക്കില്ലെന്ന പ്രതീതിയുണ്ടായി. പക്ഷേ, 51ാം അർധശതകവുമായി ടെയ്ലർ വീണ്ടും രക്ഷക്കെത്തി.
കൊതിപ്പിച്ച് സെയ്നി
മായങ്ക് അഗർവാളും (3) പൃഥ്വി ഷായും (24) എളുപ്പം തിരിച്ചുനടന്നതോടെ ഇന്ത്യ അഞ്ച് ഒാവറിൽ രണ്ടിന് 34. പിന്നാലെ നായകൻ വിരാട് കോഹ്ലി (15) സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. നാലമനായെത്തിയ ശ്രേയസ് അയ്യർ (52) പൊരുതിനോക്കിയെങ്കിലും മോശം ഷോട്ട് കളിച്ച് പുറത്തായി. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് ലോകേഷ് രാഹുലും (4) കേദാർ ജാദവും (9) വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യ ആറിന് 129 റൺസെന്ന നിലയിൽ തകർന്നു. സിംഗിളുകളിലൂടെയും ഡബ്ൾകളിലൂടെയും ജദേജ സ്കോർ ഉയർത്താൻ ശ്രമിച്ചു.
ഇതിനിടെ ഗ്രാൻഡോം എറിഞ്ഞ 44ാം ഓവറിൽ മൂന്ന് ഫോറടിച്ച് സെയ്നി ആരാധകരിൽ പ്രതീക്ഷ ജനിപ്പിച്ചു. ഇരുവരുടെയും ചെറുത്ത് നിൽപിനൊടുവിൽ അവസാന അഞ്ചോവറിൽ ഇന്ത്യക്ക് ജയിക്കാൻ 45 റൺസ് മതിയെന്ന നിലയിലെത്തിയിരുന്നു. ജാമിസണിനെ സിക്സറിന് പറത്തിയ സെയ്നി തൊട്ടടുത്ത പന്തിൽ പുറത്തായതോടെ മത്സരം വീണ്ടും ഇന്ത്യയുടെ കൈയിൽനിന്നും അകന്നുപോകുകയായിരുന്നു. 49ാം ഓവറിൽ നീഷാമിെൻറ പന്ത് ഉയർത്തിയടിച്ച ജദേജ ഗ്രാൻഡോമിെൻറ കൈപ്പിടിയിലൊതുങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സിന് അന്ത്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.