കട്ടക്: പരമ്പര വിജയങ്ങളുടെ കൊടുമുടി താണ്ടി കുതിച്ചുപായുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി ട്വൻറി-20 പരീക്ഷണം. മൂന്ന് മത്സരങ്ങളടങ്ങിയ ട്വൻറി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകുന്നേരം ഏഴിന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കും. ഏകദിന-ടെസ്റ്റ് പരമ്പരകളിലെ വിജയത്തിന് പിന്നാലെ കുട്ടി ക്രിക്കറ്റിലും ശ്രീലങ്കയെ തച്ചുതകർക്കാൻ ലക്ഷ്യമിട്ടാണ് രോഹിത് ശർമയുടെ സംഘം ഇന്നിറങ്ങുന്നത്.
കുട്ടിക്രിക്കറ്റിെൻറ ലഹരിയേക്കാളേെറ കേരളം കാത്തിരിക്കുന്നത് മറ്റൊരു യുവതാരത്തിെൻറ അരങ്ങേറ്റത്തിനാണ്. ഭാഗ്യം തുണച്ചാൽ മലയാളത്തിെൻറ സ്വന്തം ബേസിൽ തമ്പി ഇന്ന് നീലക്കുപ്പായത്തിൽ കന്നിയങ്കം കുറിക്കും. ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും സഞ്ജു സാംസണിനും ശേഷം ഇന്ത്യൻ ടീമിലെത്തുന്ന നാലാമത്തെ മലയാളി താരമായി ബേസിൽ തമ്പി പന്തെറിയുന്നത് കാണാൻ കണ്ണുനട്ടു കാത്തിരിക്കുകയാണ് കേരളം. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ജയദേവ് ഉനാദ്കടുമടങ്ങിയ പേസ് ബൗളിങ് നിരയിൽ ഇവരെ മറികടന്ന് തമ്പിയെത്തുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര മുന്നിൽ നിൽക്കുന്നതിനാൽ ബേസിലിെൻറ യോർക്കറുകളെ ലങ്കക്കെതിരെ പരീക്ഷിക്കാനും സാധ്യതയുണ്ട്. െഎ.പി.എല്ലിൽ ഗുജറാത്ത് ലയൺസിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചതും രഞ്ജി ട്രോഫിയിലെ മികച്ച ബൗളിങ്ങുമാണ് ബേസിലിനെ ടീമിലെത്തിച്ചത്.
നായകൻ വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമയുടെ നായകത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എം.എസ്. ധോണി, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, മനീഷ് പാെണ്ഡ എന്നിവരടങ്ങിയ ബാറ്റിങ് നിര അതിശക്തമാണ്. ഒാൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവരുമുണ്ട്. മറുവശത്ത് യാതൊരു സ്ഥിരതയുമില്ലാതെയാണ് ലങ്കയുടെ വരവ്.
ടീം ഇവരിൽനിന്ന്- ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), രാഹുൽ, ശ്രേയസ് അയ്യർ, പാണ്ഡേ, കാർത്തിക്, േധാണി, പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ചഹൽ, കുൽദീപ്, ഹൂഡ, ബൂംറ, സിറാജ്, ബേസിൽ തമ്പി, ഉനാദ്കട്. ശ്രീലങ്ക: തിസര പെരേര (ക്യാപ്റ്റൻ), ഉപുൽ തരംഗ, മാത്യൂസ്, കെ.ജെ.പെരേര, ഗുണതിലക, ഡിക്ക്വെല്ല, ഗുണരത്നെ, സമരവിക്രമ, ദാസുൻ ഷനക, ചതുരംഗ ഡിസിൽവ, സച്ചിത് പതിരാണ, ധനഞ്ജയ ഡിസിൽവ, നുവാൻ പ്രദീപ്, ഫെർണാണ്ടോ, ചമീര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.