തിരുവനന്തപുരം: പച്ചപ്പാടത്ത് പെയ്യാൻ വെമ്പിനിന്ന മഴമേഘങ്ങൾക്കുപോലും ആ വിജയര ഥത്തെ തടയാനായില്ല. ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ടീമിന ് 69 റൺസിെൻറ തകർപ്പൻ ജയം. കാര്യവട്ടത്ത് ഇന്ത്യ ‘എ’ ടീമിെൻറ തുടർച്ചയായ ആറാം വിജയമാണ ിത്. കഴിഞ്ഞ ജനുവരിയിൽ കാര്യവട്ടത്തെത്തിയ ഇംഗ്ലണ്ട് സംഘത്തെ ഇന്ത്യ 5-0ന് തകർത്ത് തരി പ്പണമാക്കിയിരുന്നു.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശിവം ദുബൈ (60 പന്തിൽ 79 ), അക്സർ പട്ടേൽ (36 പന്തിൽ 60), ശുഭ്മാൻ ഗിൽ (46), ക്യാപ്റ്റൻ മനീഷ് പാണ്ഡെ (39), ഇഷാൻ കിഷൻ (37), അൻമോൽപ്രീത് സിങ് (29) എന്നിവരുടെ മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ടീമിനു വേണ്ടി സീനിയർ താരങ്ങളായ റീസ ഹെൻഡ്രിക്സ് (110) ഹെൻറിച്ച് ക്ലാസൻ (58) എന്നിവർ പൊരുതിനോക്കിയെങ്കിലും ഇന്ത്യയുടെ ഓൾ റൗണ്ട് മികവിന് മുന്നിൽ 45 ഓവറിൽ 258 റൺസിന് എല്ലാവരും പുറത്തായി.
10 ഓവറിൽ 47 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹലാണ് ദക്ഷിണാഫ്രിക്കയുടെ വേരറുത്തത്. ഏഴാം വിക്കറ്റിൽ 68 പന്തിൽ 121 റൺസ് അടിച്ചെടുത്ത ദുബെയും പട്ടേലും ചേർന്നാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
തട്ടുപൊളിപ്പൻ അർധസെഞ്ച്വറിയോടെ ഇന്ത്യൻ ഇന്നിങ്സിന് കരുത്താകുകയും പിന്നീട് രണ്ട് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കാൻ പിന്തുണ നൽകുകയും ചെയ്ത അക്സർ പട്ടേലാണ് കളിയിലെ താരം. ഖലീൽ അഹമ്മദ്, ദീപക് ചാഹർ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റെടുത്തു. 31നാണ് രണ്ടാം ഏകദിനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.