ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം ഒന്നിന്​; 4-2ന്​ പരമ്പര ജയിച്ചാൽ ഇന്ത്യ ഒന്നാമത്​

ജൊഹാനസ്​ബർഗ്​: ടെസ്​റ്റ്​ പരമ്പരക്കു ശേഷം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക്​ വ്യാഴാഴ്​ച തുടക്കം കുറിക്കും. റാങ്കിങ്ങിൽ ഒന്നും രണ്ടും സ്​ഥാനക്കാർ തമ്മിലെ അഗ്​നിപരീക്ഷയെന്ന പ്രത്യേകതകൂടി ആറ്​ മത്സരങ്ങളടങ്ങിയ പരമ്പരക്കുണ്ട്​.

ഒന്നാം സ്​ഥാനം നിലനിർത്താൻ ദക്ഷിണാഫ്രിക്കക്ക്​ പരമ്പര സമനില പിടിച്ചാൽ മാത്രം മതി. എന്നാൽ, ഇന്ത്യക്ക്​ ഒന്നാം സ്​ഥാനത്തേക്ക്​ തിരിച്ചുവരാൻ 4-2ന്​ പരമ്പര ജയിച്ചേ മതിയാവൂ. അതേസമയം, 5-1ന്​ ദക്ഷിണാഫ്രിക്ക പരമ്പര ജയിച്ചാൽ ഇന്ത്യ മൂന്നാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെടും. ആസ്​ട്രേലിയയെ തോൽപിച്ച ഇംഗ്ലണ്ട്​ രണ്ടാം സ്​ഥാനത്തേക്ക്​ കയറും. 

ആറ്​ ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ഒന്നിന്​ ഡർബനാണ്​ വേദിയാവുന്നത്​. നാല്​, ഏഴ്​, 10, 13, 16 തീയതികളിലാണ്​ മറ്റു മത്സരങ്ങൾ. 

Tags:    
News Summary - India vs South Africa ODI- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.