ജൊഹാനസ്ബർഗ്: മഴയും ഇടിമിന്നലും ഇടേങ്കാലിട്ട നാലാം ഏകദിനത്തിൽ മിന്നൽപിണറായി ശിഖർ ധവാെൻറ ശതകം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര നേട്ടമെന്ന ചരിത്രത്തിെൻറ പടിവാതിൽക്കലേക്ക് ബാറ്റേന്തിയ ഇന്ത്യ നിശ്ചിത ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.
100ാം മത്സരത്തിൽ സെഞ്ച്വറി തികച്ച ശിഖാർ ധവാൻ (109) ജൊഹാനസ്ബർഗിൽ ഇന്ത്യയുടെ വീരനായകനായി. ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നൂറാം മത്സരത്തിൽ സെഞ്ച്വറി കുറിക്കുന്നത്. ഉറച്ച പിന്തുണയോടെ നായകൻ വിരാട് കോഹ്ലിയും (75) ഒപ്പംപിടിച്ചപ്പോൾ പിങ്ക് ദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് 290 റൺസ്. കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും മികച്ച തുടക്കം മുതലാക്കാൻ മധ്യനിരക്ക് കഴിയാതെപോയത് ഇന്ത്യക്ക് തിരിച്ചടിയായി.
പരിക്കിൽനിന്ന് മോചിതനായി എ.ബി ഡിവില്ലിയേഴ്സ് തിരിച്ചുവന്ന മത്സരത്തിൽ ഇന്ത്യയും ചെറിയ മാറ്റങ്ങേളാടെയാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ ടീമിലുണ്ടായിരുന്ന കേദാർ ജാദവിന് പകരം ശ്രേയസ് അയ്യർക്ക് അവസരം നൽകി. വിദേശ മണ്ണിൽ പഴികേൾക്കുന്ന സ്ഥിരം പതിവ് ആവർത്തിച്ച് ഹിറ്റ്മാൻ രോഹിത് ശർമ (അഞ്ച്) ആദ്യമേ കളം വിട്ടു. റബാഡയുടെ ഉജ്ജ്വല റിേട്ടൺ ക്യാച്ചാണ് രോഹിതിന് പുറത്തേക്കുള്ള വഴിതെളിച്ചത്. ഇവിടെനിന്ന് തുടങ്ങിയ ധവാൻ-കോഹ്ലി കൂട്ടുകെട്ട് 158 റൺസ് കൂട്ടിച്ചേർത്ത ശേഷം 31ാം ഒാവറിലാണ് പിരിഞ്ഞത്.
105 പന്തിൽ പത്തു ബൗണ്ടറിയും രണ്ടു സിക്സും ധവാെൻറ നൂറാം മത്സരത്തിന് കൊഴുപ്പേകി. 83 പന്തിലായിരുന്നു നായകെൻറ ഇന്നിങ്സ്. കോഹ്ലി പുറത്തായതിനു പിന്നാലെ ഇടിമിന്നലെത്തി. ചെറിയ തോതിൽ മഴയും. ഇതോടെ മത്സരം കുറച്ചുസമയം നിർത്തിവെച്ചു. തിരിച്ചെത്തിയ ഉടൻ ധവാൻ മടങ്ങി. ഇൗ സമയം ഇന്ത്യൻ സ്കോർ ബോർഡിൽ 35 ഒാവറിൽ 206 റൺസ് തെളിഞ്ഞിരുന്നു. ഇവിടെനിന്ന് അടുത്ത 15 ഒാവറിൽ നേടാനായത് 83 റൺസ് മാത്രം.
രഹാനെക്കും (15 പന്തിൽ എട്ട്) ശ്രേയസ് അയ്യർക്കും (39 പന്തിൽ 34) ഹാർദിക് പാണ്ഡ്യക്കും (13 പന്തിൽ ഒമ്പത്) പിടിച്ചു നിൽക്കാനായില്ല. ധോണിയാവെട്ട (43 പന്തിൽ 42) റൺസ് നേടാൻ പെടാപ്പാടുപെട്ടു. അവസാന ഒാവറിൽ ഭുവനേശ്വർ കുമാർ (അഞ്ച്) റണ്ണൗട്ടായി. പുതുമുഖ താരം ലുങ്കി എൻഗിഡിയും റബാഡയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മോർക്കൽ, മോറിസ് എന്നിവർ ഒാരോ വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.