സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. കലേസെൻറയും ഡുമിനിയുടെയും അർധസെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യൻ ബൗളർമാരിൽ ഉനദ്കട്ട് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു.
നേരത്തെ മഹേന്ദ്ര സിങ് ധോനിയും മനീഷ് പാണ്ഡെയും തിരികൊളുത്തിയ വെടിക്കെട്ടിെൻറ കരുത്തിൽ രണ്ടാം ട്വൻറി 20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ കണ്ടെത്തിത്. 28 പന്തിൽ 52 റൺസടിച്ച മുൻ നായകനും, 48 പന്തിൽ 79 അടിച്ചു കൂട്ടിയ മനീഷ് പാണ്ഡെയുമാണ് കുറഞ്ഞ സ്കോറിലൊതുങ്ങുമെന്ന് തോന്നിച്ച കളിയിൽ സന്ദർശകരെ തിരിച്ച് കൊണ്ടുവന്നത്.
ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകൾ നിരനിരയായി ദക്ഷിണാഫ്രിക്കൻ ബൗളർമാർ വീഴ്ത്തിയപ്പോൾ ഒരു ഘട്ടത്തിൽ 4ന് 90 എന്ന നിലയിലായിരുന്നു ഇന്ത്യ. റൺസൊന്നും എടുക്കാൻ അനുവദിക്കാതെ തുടക്കത്തിൽ തന്നെ രോഹിത് ശർമയെ പുറത്താക്കി ജൂനിയർ ഡാലയാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. രണ്ടാം ഒാവറിലെ ആദ്യ പന്തിൽ രോഹിതിനെ ഡാല എൽബിയിൽ കുരുക്കുകയായിരുന്നു. അഞ്ചാം ഒാവറിൽ മികച്ച ഫോമിലായിരുന്ന ശിഖർ ധവാനെ (24) ജെ.പി ഡ്യുമിനി ഫർഹാൻ ബെഹർദിയെൻറ കൈകളിലെത്തിച്ചു. നായകൻ വിരാട് കോഹ്ലിയെ(1) ജൂനിയർ ഡാലയും സുരേഷ് റൈനയെ (31) അൻഡിെല പെഹ്ലുക്വായോയും തിരിച്ചയച്ചു. തുടർന്ന് ചേർന്ന േധാനി പാണ്ഡെ സഖ്യമാണ് പൊരുതിയത്.
ആദ്യ ട്വൻറി 20യിൽ നേടിയ വമ്പൻ വിജയത്തിന് ശേഷം സെഞ്ചൂറിയനിൽ ഇറങ്ങിയ സന്ദർശകർ വിജയം കരസ്ഥമാക്കി പരമ്പര നേടാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം മുൻനിര താരങ്ങൾ പരിക്കിെൻറ പിടിയിലായതിനാൽ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറക്കിയത്. ജസ്പ്രീത് ബുംറയില്ലാതെ ഇറങ്ങിയ ഇന്ത്യൻ നിരയിൽ ശർദൂൽ താക്കൂറാണ് പകരക്കാരനായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.