തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കും. നവംബർ ഒന്നിന് പകലും രാത്രിയുമായാണ് തിരുവനന്തപുരത്തെ മത്സരമെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു.
മത്സരം സ്പോർട്സ് ഹബിൽനിന്ന് കൊച്ചിയിലേക്ക് മാറ്റാനുള്ള കേരള ക്രിക്കറ്റ് അസോസിയേഷെൻറ നീക്കം നേരേത്ത വിവാദമായിരുന്നു. കാര്യവട്ടത്ത് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചുള്ളപ്പോൾ കോടികൾ മുടക്കി ഫുട്ബാളിനായി നിർമിച്ച കൊച്ചി ജി.സി.ഡി.എ സ്റ്റേഡിയത്തിലെ ഫുട്ബാള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരുന്നു.
തുടർന്ന് സർക്കാർ ഇടപെട്ടാണ് തിരുവനന്തപുരത്ത് കളി നടത്താൻ തീരുമാനിച്ചത്. നവംബറിലെ മത്സരം കഴിഞ്ഞാൽ ഇന്ത്യ-ഇംഗ്ലണ്ട് എ ടീമുകളുടെ ഏകദിന, ടെസ്റ്റ് പരമ്പരകളിലേതെങ്കിലുമൊന്ന് സ്പോര്‍ട്സ് ഹബിൽ നടക്കാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.