ലൗഡർഹിൽ (യു.എസ്): വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിൽ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം. പന്തെടുത്തവരെല്ലാം വിക്കറ്റെടുത്തപ്പോൾ കൂറ്റനടിക്കാരുടെ വിൻഡീസിനെ ഇന്ത്യ 20 ഒാവറിൽ ഒമ്പത് വിക്കറ്റിന് 95 റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ (24), നായകൻ വിരാട് കോഹ്ലി (19), മനീഷ് പാണ്ഡെ (19), ക്രുണാൽ പാണ്ഡ്യ (12) എന്നിവരുടെ മികവിൽ 17.2 ഒാവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വിൻഡീസ് ബൗളർമാർ ഇന്ത്യയെ സമ്മർദത്തിലാക്കിയെങ്കിലും രവീന്ദ്ര ജദേജയും (10 നോട്ടൗട്ട്) വാഷിങ്ടൺ സുന്ദറും (8 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
ആദ്യം ബാറ്റുചെയ്ത വിൻഡീസിനായി കീറൺ പൊള്ളാർഡും (49) നികോളസ് പുരാനും (20) മാത്രമാണ് രണ്ടക്കം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.