തിരുവനന്തപുരം: ഏകദിന പരമ്പരയിൽ കാര്യവട്ടത്ത് മാനംകെടുത്തിവിട്ട ഇന്ത്യയെ അേത മണ്ണിൽ തിരിച്ചടിച്ച് പൊള്ളാർഡും കൂട്ടരും മുംബൈയിലേക്കു മടങ്ങി. ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം 18.3 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് കരീബിയൻസ് വിജയഭേരി മുഴക്കിയത്. കാര്യവട്ടം സ്പോർട്സ് ഹബിലെ കോഹ്ലിയുടെയും സംഘത്തിെൻറയും ആദ്യ തോൽവിയാണ്. 45 പന്തിൽ നാലു സിക്സും നാലു ഫോറുമായി 65 റൺസെടുത്ത് പുറത്താകാതെ നിന്ന ലെൻഡൽ സിമ്മൺസിെൻറ പ്രകടനമാണ് സന്ദർശകർക്ക് ആവേശവിജയം സമ്മാനിച്ചത്. ഇന്ത്യൻ ബൗളർമാരെയെല്ലാം കണക്കിന് ശിക്ഷിച്ചായിരുന്നു വിൻഡീസിെൻറ ആധികാരിക ജയം.
സ്കോർ: ഇന്ത്യ 170/7 (20 ഓവർ), വിൻഡീസ് 173/2 (18.3 ഓവർ). മൂന്നു മത്സര പരമ്പരയിൽ ഇരുടീമുകളും ഒാേരാ ജയം നേടിയതോടെ 11ന് മുംബൈയിൽ നടക്കുന്ന മൂന്നാം മത്സരം നിർണായകമായി.
കൈകൾ ചോർന്നു, തോൽവി ഇരന്നുവാങ്ങി
ഹൈദരാബാദിലെ തനിയാവർത്തനമായിരുന്നു ഇന്ത്യൻ ഫീൽഡിങ്ങിൽ കാര്യവട്ടത്തും കണ്ടത്. ക്യാച്ചുകൾ നിലത്തിടാൻ താരങ്ങൾ ഓരോരുത്തരായി മത്സരിക്കുന്നത് 44,000ത്തോളം വരുന്ന കാണികൾക്ക് നിരാശയോടെ കണ്ടിരിക്കാനേ സാധിച്ചിരുന്നുള്ളൂ. സിമ്മൺസ് ആറ് റൺസിൽ നിൽക്കുേമ്പാൾ ഭുവനേശ്വർ കുമാറിെൻറ പന്തിൽ മിഡ്ഒാഫിൽ കൊടുത്ത അനായാസ ക്യാച്ച് വാഷിങ്ടൺ സുന്ദർ നഷ്ടപ്പെടുത്തി. തൊട്ടടുത്ത പന്തിൽ എവിൻ ലൂയിസിനെ കീപ്പർ ഋഷഭ് പന്തും വിട്ടുകളഞ്ഞതോടെ ഗാലറിയിൽ ധോണിക്കും സഞ്ജുവിനുമായി മുറവിളി ഉയർന്നു. ജീവൻ തിരിച്ചുകിട്ടിയ ഓപണർമാർ പിന്നെ തിരിഞ്ഞുനോക്കിയില്ല. പന്തെറിയാൻ എത്തിയവരെയൊക്കെ തല്ലി നട്ടെല്ലൊടിച്ചു.
ഒന്നാം വിക്കറ്റിൽ ഇരുവരും 9.5 ഒാവറിൽ 73 റൺസാണ് അടിച്ചുകൂട്ടിയത്. 35 പന്തിൽ 40 റൺസ് നേടിയ ലൂയിസിനെ സുന്ദറിെൻറ പന്തിൽ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോഴേക്കും കാര്യങ്ങൾ സന്ദർശകരുടെ വരുതിയിലെത്തിയിരുന്നു. ലൂയിസ് മടങ്ങിയെകിലും ഷിംറോൺ ഹെറ്റ്മെയർക്കൊപ്പം അടിച്ചുകളിച്ച സിമ്മൺസ് വിൻഡീസിന് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. 14 പന്തിൽ മൂന്ന് സിക്സർ ഉൾപ്പെടെ 23 റൺസ് നേടിയ ഹെറ്റ്മെയറെ ബൗണ്ടറിയിൽ മനോഹരമായ ക്യാച്ചിലൂടെ കോഹ്ലി പുറത്താക്കിയതായിരുന്നു കാര്യവട്ടത്തിന് ഓർമിക്കാൻ ഉണ്ടായിരുന്നത്. പന്തുചുരണ്ടൽ വിലക്കിനുശേഷം മടങ്ങിയെത്തിയ നിക്കോളാസ് പൂരാൻ (38) പുറത്താകാതെ നിന്നു.
ബാറ്റൊടിഞ്ഞ് ഇന്ത്യ
കോഹ്ലിക്കു പകരം മൂന്നാമനായി ഓൾറൗണ്ടർ ശിവം ദുബെയെ ഇറക്കിയുള്ള ഇന്ത്യയുടെ പുതിയ പരീക്ഷണം വിജയംകണ്ടതാണ് ഏക ആശ്വാസം. ആദ്യം പതുക്കെ കളിച്ചുതുടങ്ങിയ ദുബെ പിന്നീട് കത്തിക്കയറുകയായിരുന്നു. തെൻറ ശരീരത്തിലുരുമ്മി പ്രകോപിപ്പിച്ച പൊള്ളാർഡിെൻറ ആ ഓവറിൽ മൂന്ന് സിക്സിെൻറ അകമ്പടിയോടെ 26 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്.
11ാം ഓവറിൽ ഓൾ റൗണ്ടർ ആദ്യ അർധസെഞ്ച്വറി പൂർത്തിയാക്കി. പക്ഷേ, തൊട്ടുപിന്നാലെ ദുബെ (54) മടങ്ങിയതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽനിന്ന് വഴുതി. ദുബെക്കും പന്തിനും (22 പന്തിൽ 33*) ഒഴികെ മറ്റു താരങ്ങൾക്കൊന്നും ഇത്തവണ ശോഭിക്കാനാകാത്തതാണ് കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ ഇന്ത്യ 170 റൺസിന് തളയ്ക്കപ്പെട്ടത്. രോഹിത് ശർമ (15), ലോകേഷ് രാഹുൽ (11), കോഹ്ലി (19), ശ്രേയസ് അയ്യർ (10), രവീന്ദ്ര ജദേജ (9), വാഷിങ്ടൺ സുന്ദർ (പൂജ്യം) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ദീപക് ചാഹർ (ഒന്ന്) പുറത്താകാതെ നിന്നു.
സൈലൻസ് പ്ലീസ്
കോഹ്ലിയുടെ ഹൈദരാബാദിലെ നോട്ട്ബുക്ക് സെലിബ്രേഷൻ വീണ്ടും കാണാൻ സ്റ്റേഡിയത്തിലെത്തിയവർക്ക് ഗുണപാഠവുമായി കെസറിക് വില്യംസ്. കോഹ്ലിയെ പുറത്താക്കിയെങ്കിലും ഇത്തവണ അമിതാഹ്ലാദത്തിന് വില്യംസ് മുതിർന്നില്ല. പകരം കോഹ്ലിയുടെ വിക്കറ്റെടുത്തശേഷം അദ്ദേഹത്തിനായി ജയ് വിളിച്ച ഗാലറിയെ നോക്കി മിണ്ടാതിരിക്കാൻ വില്യംസ് ആവശ്യപ്പെടുകയായിരുന്നു. 19ാമത്തെ ഓവറിൽ ജദേജയെ ക്ലീൻ ബൗൾഡാക്കിയശേഷവും വില്യംസെൻറ പ്രതികരണം ഇങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.