ആരാണ് വല്യേട്ടൻ? ക്രിക്കറ്റിൽ എന്നല്ല, ലോകത്തെ എല്ലാ കളിയിലുമുണ്ട് ഈ മൂപ്പിളമ ത ർക്കം. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയൊരു തർക്കത്തിന് വഴിമരുന്നിട്ടിരിക്കുകയാണ് ന ായകൻ വിരാട് കോഹ്ലിയുടെ വാക്കുകൾ. ബംഗ്ലാദേശിനെതിരെ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ചരിത്രം വിജയം നേടിയതിനു പിന്നാലെ ബി.സി.സി.ഐ പ്രസിഡൻറും മുൻ നായകനുമായി സൗരവ് ഗാംഗ ുലിയെ പുകഴ്ത്തിയതിനു പിന്നാലെയാണ് തുടക്കം.
കോഹ്ലിക്ക് മറുപടിയുമായി മുൻ നായകൻ സുനിൽ ഗവാസ്കാർ എത്തിയതോടെ വിവാദത്തിന് പുതുപരിവേഷമായി.
‘ദാദ തുടങ്ങി; ഞങ്ങൾ തുടരുന്നു’ -കോഹ്ലി
‘ടെസ്റ്റ് ക്രിക്കറ്റ് മനക്കരുത്തിെൻറ കളിയാണ്. മുെമ്പാന്നും എതിർ ബാറ്റ്സ്മാെൻറ തലക്കുനേരെ എറിയാനോ മറ്റോ തയാറായിരുന്നില്ല. പക്ഷേ, ഇപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് അങ്ങനെ പന്തെറിയാനും വിക്കറ്റ് വീഴ്ത്താനും ആവും. ദാദയുടെ കാലത്താണ് തളരാതെ പൊരുതാൻ തുടങ്ങിയത്.
അന്ന് തുടങ്ങിയത് കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഞങ്ങൾ തുടരുന്നു. ഏത് ബാറ്റ്സ്മാനെതിരെയും പേടിയില്ലാതെ പന്തെറിയാൻ ഇപ്പോഴാവും. ഏറ്റവും മികച്ച പേസ് ഡിപ്പാർട്മെൻറാണ് ഇന്ത്യയുടേത്’ -മത്സരശേഷം കോഹ്ലിയുടെ വാക്കുകൾ ഇങ്ങനെ. കോഹ്ലിയുടെ പരാമർശങ്ങളോട് ഒട്ടും മയമില്ലാതെയായിരുന്നു ഗവാസ്കറുടെ പ്രതികരണം. ചരിത്രം പറഞ്ഞുകൊണ്ട് തന്നെ അദ്ദേഹം കോഹ്ലിയെ ഖണ്ഡിച്ചു.
‘കോഹ്ലി ജനിക്കും മുമ്പും ഇന്ത്യ ജയിച്ചിട്ടുണ്ട്’ -ഗവാസ്കർ
‘‘ഏറ്റവും മികച്ച ജയമായിരുന്നു ഇന്ത്യയുടേത്. പക്ഷേ, എനിക്കൊരു കാര്യം പറയാനുണ്ട്. 2000ൽ ഗാംഗുലിക്കു കീഴിലാണ് ഇന്ത്യ ജയിച്ചു തുടങ്ങിയതെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ (കോഹ്ലി) പറയുന്നത്. ബി.സി.സി.ഐ പ്രസിഡൻറ് എന്ന നിലയിൽ ഗാംഗുലിയെക്കുറിച്ച് കോഹ്ലിക്ക് നല്ലതു പറയേണ്ടി വരും. പക്ഷേ, 1970-80 കളിൽ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ട്. വിദേശത്തും മികച്ച റെക്കോഡുകൾ തീർത്തു. അന്നൊന്നും കോഹ്ലി ജനിച്ചിട്ടില്ലായിരുന്നു. ചിലരുടെ ധാരണ 2000ത്തിന് ശേഷമാണ് ക്രിക്കറ്റ് ഉണ്ടായതെന്നാണ്. പക്ഷേ, അതിനും 30 വർഷം മുേമ്പ ഇന്ത്യ വിദേശത്ത് ജയിച്ചിരുന്നു’’ -മത്സരശേഷം നടന്ന ചാനൽ ചർച്ചയിൽ ഗവാസ്കർ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.