തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്പോർട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്പന 17ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്പന. പേടിഎം ആണ് ടിക്കറ്റിങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിൻറൗട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.
1000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബർ 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിെൻറ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31ന് രാവിലെ വെസ്റ്റിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്പോർട്സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിെൻറ സംഘാടക സമിതി വെള്ളിയാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്പോർട്സ് ഹബ്ബിൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ ശനിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കെ.സി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.