ഇന്ത്യ-വെസ്​റ്റിൻഡീസ്​ ഏകദിനം: കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത്

ന്യൂഡൽഹി: തിരുവനന്തപുരം സ്​പോർട്​സ്​ ഹബ്​ വേദിയാവുന്ന ഇന്ത്യ-വെസ്​റ്റിൻഡീസ്​ ഏകദിനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിനുതന്നെ. നേര​േത്ത നിശ്ചയിച്ച പരമ്പരയിലെ അഞ്ചാം ഏകദിനത്തിനാണ്​ കേരളം വേദിയാവുന്നത്​. രണ്ട്​ ടെസ്​റ്റും അഞ്ച്​ ഏകദിനവും മൂന്ന്​ ട്വൻറി20യും ഉൾപ്പെടുന്ന വിൻഡീസിനെതിരായ പരമ്പരയുടെ ഷെഡ്യൂൾ ബി.സി.സി​.​െഎ പുറത്തുവിട്ടു.

തിരുവനന്തപുരം സ്​പോർട്​സ്​ ഹബ്​ സ്​റ്റേഡിയം ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ അന്താരാഷ്​ട്ര മത്സരമാണിത്​. 2017 നവംബർ ഏഴിന്​ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ട്വൻറി20 മത്സരത്തിന്​ വേദിയായ​ സ്​റ്റേഡിയം ഇന്ത്യയുടെ 50ാമത്​ രാജ്യാന്തരവേദിയെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. ​മഴ കാരണം എട്ട്​ ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആറു റൺസിന്​ വിജയിച്ചു.

പരമ്പരക്ക്​​ ഒക്​ടോബർ നാലിന്​ രാജ്​കോട്ടിൽ തുടക്കമാവും. രണ്ട്​ ടെസ്​റ്റിനുശേഷമാണ്​ മറ്റു മത്സരങ്ങൾ. ഒക്​ടോബർ 12 മുതൽ 16 വരെ ഹൈദരാബാദിലാണ്​ രണ്ടാം ടെസ്​റ്റ്​. തുടർന്ന്​ അഞ്ച്​ ഏകദിനങ്ങൾ ഇങ്ങനെ: ഒക്​ടോബർ 21 (ഗുവാഹതി), 24 (ഇന്ദോർ), 27 (പുണെ), 29 (മുംബൈ), നവംബർ ഒന്ന്​ (തിരുവനന്തപുരം). ട്വൻറി20 മത്സരങ്ങൾക്ക്​ കൊൽക്കത്തയും (നവംബർ 4), ലഖ്​നോവും (6), ചെന്നൈയും (11) വേദിയാവും. ഏഷ്യാകപ്പ്​ കഴിഞ്ഞ്​ ഒരാഴ്​ചയിൽ താഴെ സമയം മാത്രമാണ്​ സീരീസിനായി ഇന്ത്യക്ക്​ ലഭിക്കുക.

Tags:    
News Summary - india west indies series- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.