ന്യൂഡല്‍ഹി: ട്വന്‍റി20 ക്രിക്കറ്റില്‍ ഒരു ബാറ്റ്സ്മാന് എത്ര സ്കോര്‍ കണ്ടത്തൊനാകും. നൂറോ നൂറ്റിഅമ്പതോ എന്നാണെങ്കില്‍ തെറ്റി. ഡല്‍ഹിയില്‍ ഒരു പയ്യന്‍ അടിച്ചുകൂട്ടിയത് 300 റണ്‍സ്. മാവി ഇലവനും ഫ്രന്‍ഡ്സ് ഇലവനും തമ്മിലുള്ള മത്സരത്തില്‍ മോഹിത് അഹ്ലവത്തെന്ന 21കാരനാണ് ‘അസാധ്യമായ’ റെക്കോഡ് സാധ്യമാക്കിയത്. 72 പന്തില്‍ മോഹിത് 300 റണ്‍സെടുത്തപ്പോള്‍ പിറന്നത് 39 സിക്സും 14 ഫോറും. ഇതോടെ ടീം ഉയര്‍ത്തിയത് 416 റണ്‍സാണ്. 18ാം ഓവറില്‍ 250 റണ്‍സെടുത്ത മോഹിത് 19ാം ഓവറില്‍ 16 റണ്‍സും 20ാം ഓവറില്‍ 34 റണ്‍സുമെടുത്താണ് 300 റണ്‍സെടുത്തത്. അവസാന ഓവറിലെ അഞ്ചു പന്തില്‍ തുടര്‍ച്ചയായ അഞ്ചു സിക്സ് പറത്തിയാണ് മോഹിത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച നേട്ടം കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.