ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ അടുത്ത പരിശീലകൻ ആരാവും? നിലവിലെ കോച്ച് രവ ി ശാസ്ത്രി തന്നെ തുടരുമോ? അതോ പുതിയ അമരക്കാരൻ അവതരിക്കുമോ? ക്രിക്കറ്റ് പ്രേമിക ൾ കാത്തിരിക്കുന്ന സസ്പെൻസിന് ഒരാഴ്ചക്കകം അന്ത്യമാവും. അവസാന റൗണ്ടിൽ ആറു പേരാണ ് ഇടംപിടിച്ചിരിക്കുന്നത്. മൂന്നു വീതം സ്വദേശികളും വിദേശികളും. ശാസ്ത്രിയെ കൂടാതെ മ ുൻ ഇന്ത്യൻ ടീം മാനേജർ ലാൽചന്ദ് രാജ്പുത്, മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് റോബിൻ സിങ് എന്നിവരാണ് ഇന്ത്യയിൽനിന്ന് പരിശീലകസ്ഥാനത്തേക്ക് കണ്ണുനട്ടിരിക്കുന്നവർ.
മുൻ ശ്രീലങ്കൻ കോച്ചും ഒാസീസ് താരവുമായ ടോം മൂഡി, മുൻ അഫ്ഗാനിസ്താൻ കോച്ചും വിൻഡീസ് താരവുമായ ഫിൽ സിമ്മൺസ്, മുൻ ന്യൂസിലൻഡ് കോച്ച് മൈക് ഹെസൻ എന്നിവരാണ് രംഗത്തുള്ള വിദേശികൾ. കപിൽദേവ് അധ്യക്ഷനും അൻഷുമൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർ അംഗങ്ങളുമായുള്ള ക്രിക്കറ്റ് ഉപദേശക സമിതി ആറു പേരുമായും അഭിമുഖം നടത്തിയശേഷം ഇൗ ഇൗ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന് ബി.സി.സി.െഎ അറിയിച്ചു.
സാധ്യത ശാസ്ത്രിക്കുതന്നെ നിലവിലെ കോച്ച് ശാസ്ത്രിക്കുതന്നെയാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. ശാസ്ത്രിതന്നെ തുടരുന്നതാണ് ഇഷ്ടമെന്ന് വിൻഡീസ് പര്യടനത്തിന് തിരിക്കുംമുമ്പ് ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. ശാസ്ത്രിയുടെയും ബൗളിങ് കോച്ച് ഭാരത് അരുണിെൻറയും ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിെൻറയും ഫീൽഡിങ് കോച്ച് ആർ. ശ്രീധറിെൻറയും കാലാവധി ലോകകപ്പോടെ അവസാനിച്ചിരുന്നെങ്കിലും വിൻഡീസ് പര്യടനം കഴിയുന്നതുവരെ നീട്ടിനൽകുകയായിരുന്നു. ഇടക്ക് ടീം ഡയറക്ടറായിരുന്ന ശാസ്ത്രി 2017ൽ അനിൽ കുംബ്ലെയുടെ പിൻഗാമിയായാണ് ടീമിെൻറ മുഖ്യ പരിശീലകനായത്.
രംഗത്തുള്ള മറ്റ് ഇന്ത്യക്കാരിൽ റോബിൻ സിങ് ഇന്ത്യ പ്രഥമ ട്വൻറി20 ലോകകപ്പ് ജയിക്കുേമ്പാൾ ഫീൽഡിങ് കോച്ചായിരുന്നു. അതേ ടീമിെൻറ മാനേജറായിരുന്ന രാജ്പുത് അഫ്ഗാനിസ്താൻ, സിംബാബ്വെ ടീമുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറു വർഷം ന്യൂസിലൻഡിനെ പരിശീലിപ്പിച്ച ഹെസൻ കിങ്സ് ഇലവൻ പഞ്ചാബിെൻറ പരിശീലകസ്ഥാനം ഉപേക്ഷിച്ചാണ് ഇന്ത്യൻ കോച്ചിെൻറ സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്.മൂഡിയാവെട്ട സൺറൈസേഴ്സ് ഹൈദരാബാദിെൻറ കോച്ച് പദവി വിട്ടാണ് വരുന്നത്. സിമ്മൺസ് അടുത്തിടെ അഫ്ഗാൻ കോച്ച് സ്ഥാനം രാജിവെച്ചിരുന്നു.
രവി ശാസ്ത്രി
വയസ്സ് 57
ടെസ്റ്റ് 80
ഏകദിനം 150
ടോം മൂഡി
വയസ്സ് 53
ടെസ്റ്റ് 8
ഏകദിനം 76
മൈക് ഹെസൻ
വയസ്സ് 44
ടെസ്റ്റ് ഇല്ല
ഏകദിനം ഇല്ല
ഫിൽ സിമ്മൺസ്
വയസ്സ് 56
ടെസ്റ്റ് 26
ഏകദിനം 143
ലാൽചന്ദ് രാജ്പുത്
വയസ്സ് 57
ടെസ്റ്റ് 2
ഏകദിനം 4
റോബിൻ സിങ്
വയസ്സ് 55
ടെസ്റ്റ് 1
ഏകദിനം 136
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.