ന്യൂഡൽഹി: ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ വെള്ളിയാഴ്ചയാണ് 26ാം പിറന്നാൾ ആഘോഷിച്ചത്. എന്നാൽ, പിറന്നാളാഘോഷത്തിന് പകരം താരത്തെ ചുറ്റിപ്പറ്റിയുള്ള ചില പ്രസ്താവനകളാണ് വാർത്തയായത്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി പരിഗണിക്കപ്പെടുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ കൊച്ചാക്കി പ്രസ്താവന നടത്തിയ മുൻ പാകിസ്താൻ ഓൾറൗണ്ടർ അബ്ദുറസാഖിന് ചുട്ടമറുപടി നൽകി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തി.
‘ബുംറ വെറും ശിശുവാണ്. ഒരുപിടി ലോകാത്തര ബൗളർമാരെ നേരിട്ട എനിക്ക് ബുംറയെ നേരിടാൻ ഒരു പ്രയാസവും ഉണ്ടാവുമായിരുന്നില്ല. അദ്ദേഹത്തിെൻറമേൽ ആധിപത്യം സ്ഥാപിക്കാനും ആക്രമിക്കാനും എനിക്ക് സാധിക്കുമായിരുന്നു. എല്ലാ സമ്മർദവും ബുംറക്കായിരിക്കും’ എന്നായിരുന്നു റസാഖ് പറഞ്ഞത്. ഇത്തരം അനാവശ്യ പ്രസ്താവനകളോട് പ്രതികരിച്ച് സമയം പാഴാക്കാതെ ചിരിച്ചുതള്ളാനായിരുന്നു ഇന്ത്യൻ താരം ഇർഫാൻ പത്താെൻറ ട്വീറ്റ്. വയസ്സ് കൂടിയാലും ബുദ്ധി വളരണമെന്നില്ല എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് റസാഖ് എന്നായിരുന്നു മുൻ താരവും കമേൻററ്ററുമായ ആകാശ് ചോപ്രയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.