ഹാമിൽട്ടൻ: ഒന്നരവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പൃഥ്വി ഷാ വീണ്ടും ഇന്ത്യൻ ട െസ്റ്റ് കുപ്പായത്തിലേക്ക്. ന്യൂസിലൻഡിനെതിരായ രണ്ടു ടെസ്റ്റ് പരമ്പരകൾക്കുള് ള ടീമിലേക്കാണ് ഓപണിങ് ബാറ്റ്സ്മാൻ പൃഥ്വിയെ തിരികെ വിളിച്ചത്. രോഹിത് ശർമക്കു പകരം ഏകദിന ടീമിൽ മായങ്ക് അഗർവാളിനെയും ഉൾപ്പെടുത്തി. ഇരുവരുടെയും ഏകദിന അരങ്ങേറ്റമാണ് ബുധനാഴ്ച. 16 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മികച്ച ഫോമിലുള്ള ലോകേഷ് രാഹുലിനെ ഒഴിവാക്കിയാണ് രോഹിതിന് പകരം പൃഥ്വിക്ക് അവസരം നൽകിയത്. ജസ്പ്രീത് ബുംറ തിരിച്ചെത്തി.
16ാമനായി ഇശാന്ത് ശർമയും പുതുമുഖം നവദീപ് സെയ്നിയും ടീമിലുണ്ട്. 2018 ഒക്ടോബറിൽ വിൻഡീസിനെതിരായിരുന്നു പൃഥ്വിയുെട അവസാന ടെസ്റ്റ് മത്സരം. സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റംകുറിച്ച താരം രണ്ടു കളിയിൽ മൂന്ന്ഇന്നിങ്സിൽ 237 റൺസ് നേടി. തൊട്ടുപിന്നാലെ, ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടംനേടിയെങ്കിലും പരിശീലനത്തിനിടെ പരിക്കേറ്റു നാട്ടിലേക്കു മടങ്ങി. അതിനുശേഷം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിെൻറ പേരിൽ ആറു മാസം വിലക്കിലായിരുന്നു. വിലക്കുകാലം കഴിഞ്ഞ് രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറിയുമായി മികച്ച ഫോമിൽ തിരിച്ചെത്തിയ ഷാ, ‘എ’ ടീമിനൊപ്പം ന്യൂസിലൻഡ് പര്യടനസംഘത്തിലും തിളങ്ങി. അതുവഴിയാണ് ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ്. മൂന്ന് ഏകദിനത്തിനുശേഷമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങൾ.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, രവീന്ദ്ര ജദേജ, മായങ്ക് അഗർവാൾ, ഹനുമ വിഹാരി, ജസ്പ്രീത് ബുംറ, പൃഥ്വി ഷാ, വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ചേതേശ്വർ പുജാര, ആർ. അശ്വിൻ, നവദീപ് സെയ്നി, ഇശാന്ത് ശർമ (ഫിറ്റ്നസ് തെളിയിക്കണം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.