കൊൽക്കത്ത: നൈറ്റ് റൈഡേഴ്സിെൻറ ഒാപണിങ് പ്രതീക്ഷ ക്രിസ് ലിന്നിെൻറ പരിക്ക് വിചാരിക്കുന്നത്ര ഗുരുതരമല്ലെന്ന് ടീമിെൻറ പ്രധാന കോച്ചും ദക്ഷിണാഫ്രിക്കയുടെ മുൻ ബാറ്റിങ് ഇതിഹാസവുമായ ജാക് കാലിസ്. മുംബൈക്കെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുേമ്പാഴാണ് ലിന്നിന് സാരമായി പരിക്കേറ്റത്. കഴിഞ്ഞ 18 മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ലിന്നിന് പരിക്കേൽക്കുന്നത്. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ലിൻ കളിക്കാനിറങ്ങില്ല. പകരം ബംഗ്ലാദേശിെൻറ ഒാൾ റൗണ്ടർ ശാകിബുൽ ഹസൻ കളിക്കാനിറങ്ങും. ഗുജറാത്ത് ലയൺസിനെതിരായ ആദ്യ മത്സരത്തിൽ ഗൗതം ഗംഭീറിനൊപ്പം റെക്കോഡ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയർത്തി കൊൽക്കത്തയെ 10 വിക്കറ്റിന് ജയിപ്പിച്ചപ്പോൾ ലിന്നിെൻറ സംഭാവന 41 പന്തിൽ 93 റൺസായിരുന്നു. 184 റൺസിെൻറ അഭേദ്യമായ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.