ഐ.പി.എല്‍ താരലേലം 20ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണ്‍ താരലേലം ഫെബ്രുവരി 20ന്. എട്ടു ടീമുകളില്‍ അവസരംതേടി 750 താരങ്ങളാണ് ബി.സി.സി.ഐയില്‍ രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു രജിസ്ട്രേഷന്‍െറ അവസാനദിനം. ഓരോ ടീമിനും ഒമ്പത് വിദേശതാരങ്ങളടക്കം 27 കളിക്കാരെ സ്വന്തമാക്കാം. എട്ട് ടീമുകള്‍ 44 വിദേശികളുള്‍പ്പെടെ 140 കളിക്കാരെ നിലനിര്‍ത്തിയതിനാല്‍, ഇനി 76 താരങ്ങള്‍ക്കുമാത്രമേ അവസരമുള്ളൂ. ഓരോ ടീമിനും പരമാവധി 66 കോടിയാണ് ചെലവഴിക്കാന്‍ അനുവദിച്ച തുക. നേരത്തെ നിലനിര്‍ത്തിയ കളിക്കാര്‍ക്കായി മുടക്കിയ തുക കഴിഞ്ഞുള്ള സംഖ്യയാണ് ലേലത്തില്‍ ചെലവഴിക്കാനാവുക. കിങ്സ് ഇലവന്‍ പഞ്ചാബാണ് ഈ പട്ടികയില്‍ മുന്നിലുള്ളത് (23.35 കോടി). കുറവ് ഗുജറാത്തിന് (14.3കോടി). മുന്‍ ഇംഗ്ളണ്ട് താരം കെവിന്‍ പീറ്റേഴ്സ്ന്‍ ലേലത്തില്‍ നിന്നും പിന്‍മാറി. 
Tags:    
News Summary - IPL 2017: Player auction to be held in Bengaluru on 20 February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.