ബംഗളൂരു: പുണെെക്കതിരായ ഹോം മത്സരത്തിൽ വിൻഡീസ് താരം ക്രിസ് ഗെയ്ലിനെ കരക്കിരുത്തിയതിനെ ന്യായീകരിച്ച് ഹെഡ് കോച്ച് ഡാനിയൽ വെേട്ടാറി.
ടീമിൽ ഒരു ബൗളറുടെ കുറവുണ്ടായതുകൊണ്ടാണ് ഗെയ്ലിനെ കരക്കിരുത്തി പകരം ഒാൾറൗണ്ടർ കൂടിയായ ഷെയ്ൻ വാട്സനെ കളിപ്പിച്ചതെന്ന് കോച്ച് പ്രതികരിച്ചു. ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തിയിരുന്ന താരമായതുകൊണ്ടാണ് ഗെയ്ലിന് പകരം വാട്സനെ കളിപ്പിച്ചത്. ട്വൻറി20യിെല മികച്ച ഒാൾറൗണ്ടറായിരുന്ന താരത്തിന് വീണ്ടും ഫോമിലേക്ക് മടങ്ങാൻ അവസരം നൽകുകയായിരുന്നു. 18 ഒാവറിൽ ടീം മികച്ച ബൗളിങ് കാഴ്ചവെച്ചെങ്കിലും അവസാന രണ്ട് ഒാവറിൽ റണ്ണൊഴുക്ക് തടയാൻ കഴിഞ്ഞില്ലെന്നും കോച്ച് പറഞ്ഞു. പുണെക്കെതിരായ മത്സരത്തിൽ നാല് ഒാവറിൽ 44 റൺസ് വഴങ്ങിയ വാട്സൻ ബാറ്റിങ്ങിലും പരാജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.