പ​രി​ക്ക്​: െഎ.​പി.​എ​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ന്​ കോ​ഹ്​​ലി​യി​ല്ല

ധർമശാല: തോളിന് പരിക്കേറ്റ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് െഎ.പി.എല്ലിലെ ആദ്യ മത്സരം നഷ്ടമായേക്കും. ആസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്ന താരത്തിെൻറ പരിക്കുമാറാൻ കൂടുതൽ സമയം വേണമെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന െഎ.പി.എൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കോഹ്ലിക്ക് ഇറങ്ങാനാവില്ല. റാഞ്ചിയിലെ മൂന്നാം ടെസ്റ്റിനിടെയാണ് താരത്തിന് തോളിനു പരിക്കേൽക്കുന്നത്.
Tags:    
News Summary - IPL 2017: Virat Kohli likely to miss RCB's opening games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.