??????????????????? ?????????????? ?????????????????? ????????? ?????????? ?????? ????????

വീണ്ടും റാണ, ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ മും​ബൈ​ക്ക്​ ജയം​

മുംബൈ: ഹൈദരബാദിനെ കുറഞ്ഞ സ്കോറിന് ഒതുക്കി  നിർത്തിയിട്ടും പതറിയ മുംബൈയെ ഒരിക്കൽ കൂടി  നിതീഷ് റാണ രക്ഷിച്ചു. ഒപ്പം ക്രുനാൽ പാണ്ഡ്യയും കൂടിയപ്പോൾ മുംബൈക്ക് നാല്വിക്കറ്റിെൻറ ജയം.  സ്കോർ: ഹൈദരാബാദ് 158. മുംബൈ ആറ് വിക്കറ്റിന്  159. ഹൈദരാബാദ് ഉയർത്തിയ 159 വെല്ലുവിളി പിന്തുടർന്ന  മുംബൈ അനായാസ ജയത്തിലേക്ക്  കുതിക്കുകയായിരുന്നു. ഇടക്ക് അപ്രതീക്ഷിതമായി  രോഹിത് ശർമയുടെയും കീറോൺ പൊള്ളാർഡിെൻറയും വിക്കറ്റ് വീണെങ്കിലും ഒടുവിൽ ഒരറ്റത്ത് ഉറച്ചുനിന്ന  നിതീഷ് റാണയെ കൂട്ടുപിടിച്ച് ക്രുനാൽ പാണ്ഡ്യ (20  പന്തിൽ 37) മുംബൈയുടെ വിജയം ഉറപ്പിച്ചു. 36 പന്തിൽ 45 റൺസെടുത്ത റാണയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ,  മുംബൈ പരാജയമറിഞ്ഞേനെ. പാർഥിവ് പേട്ടൽ 39 റൺസെടുത്തു.

ഒരിക്കൽകൂടി േഡവിഡ്  വാർണറുടെ  ബാറ്റിങ് മികവിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ  സൺറൈസേഴ്സ്  ഹൈദരാബാദ് മുംബൈ  ഇന്ത്യൻസിന് 159 റൺസ് വിജയലക്ഷ്യം കുറിച്ചത്. വമ്പൻ സ്കോർ പിറക്കുമെന്നു കരുതിയ  തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ  ഹൈദരാബാദ് 20 ഒാവറിൽ എട്ട് വിക്കറ്റിന്  158 റൺസെടുത്തു. ടോസ് നേടിയ മുംബൈ  ക്യാപ്റ്റൻ രോഹിത് എതിരാളികളെ  ബാറ്റിങ്ങിനിറക്കുകയായിരുന്നു. ഗുജറാത്തിനെതിരായ കഴിഞ്ഞ കളിയിൽ  നിർത്തിയിടത്തുനിന്നായിരുന്നു  ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ്  വാർണർ തുടങ്ങിയത്. ശിഖർ  ധവാനുമായി ചേർന്ന് ആദ്യ വിക്കറ്റിൽ 81  റൺസെടുത്തപ്പോഴാണ് വാർണർക്ക്  അനാവശ്യ ഷോട്ട് കളിക്കാൻ തോന്നിയത്. റിവേഴ്സ് സ്വീപ് ഷോട്ടിൽ ഹർഭജനെ  സിക്സറടിച്ചത് ആവർത്തിക്കാനുള്ള ശ്രമം  പിഴച്ചപ്പോൾ വിക്കറ്റ് കീപ്പർ പാർഥിവ് പേട്ടൽ പിടിച്ച്  49 റൺസുമായി വാർണർ  മടങ്ങി. മിച്ചൽ മക്ലനാഗെൻറ പന്തിൽ  കുറ്റി തെറിച്ച് 48 റൺസുമായി ധവാനും  കരക്കുകയറി. പിന്നീട് കാര്യമായ  പോരാട്ടത്തിന് ആരുമില്ലാതെ വന്നപ്പോൾ  വൻ സ്കോറിലെത്തുമെന്നു കരുതിയ  ഹൈദരാബാദ് എട്ട് വിക്കറ്റിന് 158  റൺസിൽ ഒതുങ്ങി.
Tags:    
News Summary - IPL 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.