പ​ഞ്ചാ​ബി​നെ​തി​രെ ​കൊൽക്കത്തക്ക്​ ‘ഗംഭീര’ ജയം

കൊൽക്കത്ത: നായകൻ ഗംഭീർ മുന്നിൽ നിന്നു നയിച്ചപ്പോൾ ഇൗഡൻ ഗാർഡൻസിലെ ആദ്യ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടുവിക്കറ്റിെൻറ ഗംഭീര ജയം. 171 റൺസ് വിജയ ലക്ഷ്യവുമായി സ്വന്തം ആരാധകർക്ക് മുമ്പിലിറങ്ങിയ കൊൽക്കത്തെയ അർധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഗൗതം ഗംഭീറും(49 പന്തിൽ 72) മനീഷ് പണ്ഡ്യയും(16 പന്തിൽ 25) വിജയിപ്പിക്കുകയായിരുന്നു. ഒാപണർമാരായ ഹാഷിം ആംലയും (25), മനാൻ വോറയും (28) നൽകിയ തുടക്കം മുതലെടുത്ത് ഗ്ലെൻ മാക്സ്വെൽ (14 പന്തിൽ 25), ഡേവിഡ് മില്ലർ (19 പന്തിൽ 28),വൃദ്ധിമാൻ സാഹ (17പന്തിൽ 25) എന്നിവരുടെ മികവിലാണ് പഞ്ചാബ് ഒമ്പതിന്170 റൺസെടുത്തത്. 
Tags:    
News Summary - ipl 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.