ജയ്പുർ: സഞ്ജു സാംസെൻറ വെടിക്കെട്ടും വാലറ്റ താരം കൃഷ്ണപ്പ ഗൗതമിെൻറ കത്തിക്കയറലും ചേർന്ന് രാജസ്ഥാന് സമ്മാനിച്ചത് അപ്രതീക്ഷിത വിജയം. മുംബൈക്കെതിരായ മത്സരത്തിൽ അവസാന മൂന്നോവറിൽ 43 റൺസ് വേണ്ടിയിരുന്ന രാജസ്ഥാൻ രണ്ട് പന്തും മൂന്ന് വിക്കറ്റും കൈയിലിരിക്കെ ലക്ഷ്യം കണ്ടു. സ്കോർ: മുംബൈ: 167/7 (20), രാജസ്ഥാൻ 168/7 (19.4).
മലയാളികളുടെ സ്വന്തം സഞ്ജുവും (39 പന്തിൽ 52) ബെൻ സ്റ്റോക്സും (27 പന്തിൽ 40) കൃഷ്ണപ്പ ഗൗതമുമാണ് (11 പന്തിൽ 33) രാജസ്ഥാന് മൂന്നാം ജയം സമ്മാനിച്ചത്. ഇതോടെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയെ മറികടന്ന് സഞ്ജു പർപ്ൾ ക്യാപ് സ്വന്തമാക്കി. ഇൗ സീസണിൽ മൂന്നാം തവണയാണ് മുംബൈക്ക് അവസാന ഒാവറിൽ കളി നഷ്ടമാവുന്നത്.
അവസാന നാലോവറിൽ രാജസ്ഥാന് വേണ്ടിയിരുന്നത് 44 റൺസാണ്. എന്നാൽ, ബൂംറയെറിഞ്ഞ 17ാം ഒാവറിൽ ഒരു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ രാജസ്ഥാൻ പരാജയം ഉറപ്പിച്ചു. ഇവിടെനിന്നാണ് രണ്ട് സിക്സിെൻറയും നാല് ഫോറിെൻറയും അകമ്പടിയോടെ ഗൗതം വിജയത്തിലേക്ക് നയിച്ചത്. മൂന്ന് പന്തിൽ ആറ് റൺസ് വേണ്ടിയിരിക്കെ ഹർദിക് പാണ്ഡ്യയെ ഗാലറിയിേലക്ക് പറത്തി ഗൗതം വിജയമുറപ്പിച്ചു.
നേരത്തേ, സൂര്യകുമാർ യാദവ് (47 പന്തിൽ 72), ഇഷാൻ കിഷൻ (42 പന്തിൽ 58), കീറൻ പൊള്ളാർഡ് (21) എന്നിവരുടെ മികവിലാണ് മുംബൈ 167 റൺസെടുത്തത്. രാജസ്ഥാനായി അരങ്ങേറ്റക്കാൻ ജോഫ്ര ആർച്ചർ മൂന്നും ധവാൽ കുൽക്കർണി രണ്ടും വിക്കറ്റ് വീഴ്ത്തി. ജയ്ദേവ് ഉനദ്കട് ഒരു വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.