നാടകീയ വിജയവുമായി സൺറൈസേഴ്​സ്; പഞ്ചാബിനെ തോൽപിച്ചത് 13 റൺസിന്​

ഹൈ​ദ​രാ​ബാ​ദ്​: ​​ചെറിയ സ്​കോർ പ്രതിരോധിച്ച്​ തുടർച്ചയായ രണ്ടാം  മത്സരത്തിലും നാടകീയ  വിജയവുമായി സൺ​ൈറസേഴ്​സ്​ ഹൈദരാബാദ്​. കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരെ 132 റൺസിന്​ പുറത്തായെങ്കിലും എതിരാളികളെ 19.2 ഒാവറിൽ 119 റൺസിന്​ എറിഞ്ഞൊതുക്കിയാണ്​ കെയ്​ൻ വില്യംസണും സംഘവും വിജയം സ്വന്തമാക്കിയത്​. മൂന്ന്​ വിക്കറ്റെടുത്ത റാഷിദ്​  ഖാ​​​െൻറയും രണ്ട്​ വിക്കറ്റ്​ വീതമെടുത്ത സന്ദീപ്​ ശർമ, ബേസിൽ തമ്പി, ശാകിബ്​ ഹസൻ എന്നിവരുടെയും ബൗളിങ്​ മികവാണ്​ ഹൈദരാബാദിന്​ വിജയമൊരുക്കിയത്​. ലോകേഷ്​ രാഹുലി​​​െൻറയും (32) ക്രിസ്​ ഗെയ്​ലി​​​െൻറയും (23) മികവിൽ എട്ടാം ഒാവറിൽ വിക്കറ്റ്​ നഷ്​ടമാവാതെ 55 റൺസെന്ന നിലയിൽനിന്നാണ്​ പഞ്ചാബ്​ തകർന്നത്​. 

അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയ അങ്കിത്​​ രജ്​പുത്​
 

നേര​ത്തേ നാ​ല്​ ഒാ​വ​റി​ൽ വെ​റും 14 റ​ൺ​സ്​ മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി അ​ങ്കി​ത്​​ ര​ജ്​​പു​ത്​​ കൊ​ടു​ങ്കാ​റ്റാ​യ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​നെ കി​ങ്സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ ചെ​റി​യ സ്​​കോ​റി​ന്​​ പി​ടി​ച്ചു​കെ​ട്ടുകയായിരുന്നു. ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്​ 20 ഒാവറിൽ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 132 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യ ഒാവറി​​​​െൻറ നാലാം പന്തിൽ ക്യാപ്​റ്റൻ കെയ്​ൻ വില്യംസണെ പൂജ്യത്തിന്​ നഷ്​ടമായ ഹൈദരാബാദിനെ അർധശതകം നേടി മനീഷ്​ പാണ്ഡെയാണ്​ (54) പൊരുതാവുന്ന സ്​കോറിലെത്തിച്ചത്​. തുടർച്ചയായ രണ്ടാം മത്സരത്തിലും മുൻനിര ബാറ്റ്​സ്​മാന്മാർ പരാജയമായപ്പോൾ ശാകിബ്​ അൽ ഹസനെയും (28) യൂസുഫ്​ പത്താനെയും (21 നോട്ടൗട്ട്​)  കൂട്ടുപിടിച്ച്​ പാണ്ഡെ നടത്തിയ രക്ഷാപ്രവർത്തനമാണ്​ ഹൈദരാബാദിന്​ ഭേദപ്പെട്ട സ്​കോർ സമ്മാനിച്ചത്​​. 


പാണ്ഡെയെയും ശാകിബിനെയും ഇന്നിങ്​സി​​​​െൻറ തുടക്കത്തില്‍തന്നെ പഞ്ചാബ്​ ഫീൽഡർമാർ കൈവിട്ടത്​ ഹൈദരാബാദിന്​ ഗുണമായി. പാ​െണ്ഡയെ രജ്പുതി​​​​െൻറ ഓവറില്‍ ആന്‍ഡ്രൂ ടൈ കൈവിട്ടപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ ശാകിബ്​ നല്‍കിയ ക്യാച്ചിൽ രക്ഷയായത് ബരീന്ദര്‍ സ്രാന്‍ എറിഞ്ഞ നോബോള്‍ ആയിരുന്നു. നാലാം വിക്കറ്റിൽ ഒത്തുചേർന്ന്​ 52 റൺസ്​ കൂട്ടിച്ചേർത്ത പാണ്ഡെ-ശാകിബ്​ കൂട്ടുകെട്ടാണ്​ ഇന്നിങ്​സി​​​െൻറ ന​െട്ടല്ലായത്​.

13ാം ഒാവറിൽ ശാകിബിനെ പുറത്താക്കി മുജീബ് റഹ്മാന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രമേ മുജീബ് വഴങ്ങിയുള്ളൂ. അഞ്ചാം വിക്കറ്റില്‍ ഒത്തുചേർന്ന പാണ്ഡെയും പത്താനും ചേര്‍ന്ന് 49 റണ്‍സാണ് നേടിയത്. ശിഖർ ധവാൻ (11), വൃദ്ധിമാൻ സാഹ (6), മുഹമ്മദ്​ നബി (4) എന്നിവരാണ്​ മറ്റ്​ സ്​കോറർമാർ. അവസാന ഓവറില്‍ പാ​െണ്ഡയെയും നബിയെയും പുറത്താക്കിയാണ്​ അങ്കിത് രജ്പുത് ത​​​​െൻറ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്​. 

 

Tags:    
News Summary - IPL 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.