നാടകീയ വിജയവുമായി സൺറൈസേഴ്സ്; പഞ്ചാബിനെ തോൽപിച്ചത് 13 റൺസിന്
text_fieldsഹൈദരാബാദ്: ചെറിയ സ്കോർ പ്രതിരോധിച്ച് തുടർച്ചയായ രണ്ടാം മത്സരത്തിലും നാടകീയ വിജയവുമായി സൺൈറസേഴ്സ് ഹൈദരാബാദ്. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 132 റൺസിന് പുറത്തായെങ്കിലും എതിരാളികളെ 19.2 ഒാവറിൽ 119 റൺസിന് എറിഞ്ഞൊതുക്കിയാണ് കെയ്ൻ വില്യംസണും സംഘവും വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാെൻറയും രണ്ട് വിക്കറ്റ് വീതമെടുത്ത സന്ദീപ് ശർമ, ബേസിൽ തമ്പി, ശാകിബ് ഹസൻ എന്നിവരുടെയും ബൗളിങ് മികവാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്. ലോകേഷ് രാഹുലിെൻറയും (32) ക്രിസ് ഗെയ്ലിെൻറയും (23) മികവിൽ എട്ടാം ഒാവറിൽ വിക്കറ്റ് നഷ്ടമാവാതെ 55 റൺസെന്ന നിലയിൽനിന്നാണ് പഞ്ചാബ് തകർന്നത്.
നേരത്തേ നാല് ഒാവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി അങ്കിത് രജ്പുത് കൊടുങ്കാറ്റായപ്പോൾ ഹൈദരാബാദിനെ കിങ്സ് ഇലവൻ പഞ്ചാബ് ചെറിയ സ്കോറിന് പിടിച്ചുകെട്ടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 20 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യ ഒാവറിെൻറ നാലാം പന്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പൂജ്യത്തിന് നഷ്ടമായ ഹൈദരാബാദിനെ അർധശതകം നേടി മനീഷ് പാണ്ഡെയാണ് (54) പൊരുതാവുന്ന സ്കോറിലെത്തിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും മുൻനിര ബാറ്റ്സ്മാന്മാർ പരാജയമായപ്പോൾ ശാകിബ് അൽ ഹസനെയും (28) യൂസുഫ് പത്താനെയും (21 നോട്ടൗട്ട്) കൂട്ടുപിടിച്ച് പാണ്ഡെ നടത്തിയ രക്ഷാപ്രവർത്തനമാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
പാണ്ഡെയെയും ശാകിബിനെയും ഇന്നിങ്സിെൻറ തുടക്കത്തില്‍തന്നെ പഞ്ചാബ് ഫീൽഡർമാർ കൈവിട്ടത് ഹൈദരാബാദിന് ഗുണമായി. പാെണ്ഡയെ രജ്പുതിെൻറ ഓവറില്‍ ആന്‍ഡ്രൂ ടൈ കൈവിട്ടപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ ശാകിബ് നല്‍കിയ ക്യാച്ചിൽ രക്ഷയായത് ബരീന്ദര്‍ സ്രാന്‍ എറിഞ്ഞ നോബോള്‍ ആയിരുന്നു. നാലാം വിക്കറ്റിൽ ഒത്തുചേർന്ന് 52 റൺസ് കൂട്ടിച്ചേർത്ത പാണ്ഡെ-ശാകിബ് കൂട്ടുകെട്ടാണ് ഇന്നിങ്സിെൻറ നെട്ടല്ലായത്.
13ാം ഒാവറിൽ ശാകിബിനെ പുറത്താക്കി മുജീബ് റഹ്മാന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രമേ മുജീബ് വഴങ്ങിയുള്ളൂ. അഞ്ചാം വിക്കറ്റില്‍ ഒത്തുചേർന്ന പാണ്ഡെയും പത്താനും ചേര്‍ന്ന് 49 റണ്‍സാണ് നേടിയത്. ശിഖർ ധവാൻ (11), വൃദ്ധിമാൻ സാഹ (6), മുഹമ്മദ് നബി (4) എന്നിവരാണ് മറ്റ് സ്കോറർമാർ. അവസാന ഓവറില്‍ പാെണ്ഡയെയും നബിയെയും പുറത്താക്കിയാണ് അങ്കിത് രജ്പുത് തെൻറ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.