അവസാന പന്തിൽ മുംബൈയെ തകർത്ത്​ ഹൈദരാബാദിന്​ രണ്ടാം ജയം

ഹൈദരാബാദ്​: അവസാന ഒാവർ വരെ അവേശം നീണ്ട മൽസരത്തിനൊടുവിൽ മുംബൈയെ തകർത്ത്​ സൺറൈസേഴ്​സ്​ ഹൈദരാബാദിന്​ ​ ​െഎ.പി.എൽ രണ്ടാം ജയം. 148 റൺസ്​ എന്ന ലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ ഹൈദരാബാദ്​ നിശ്​ചിത ഒാവറിൽ ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം മറികടന്നു. അവസാന ഒാവറിൽ ഒരു വിക്കറ്റ്​ ശേഷിക്കെ 11റൺസാണ്​ ഹൈദരാബാദിന്​ ജയിക്കാൻ വേണ്ടിയിരുന്നത്​. ഒാവറിലെ ആദ്യ പന്തിൽ സിക്​സറടിച്ച്​ ഹൂഡ ഹൈദരാബദി​​െൻറ പ്രതീക്ഷകളെ സജീവമാക്കി. അവസാന​പന്തിൽ ബൗണ്ടറി നേടി രാജകീയമായി തന്നെ ഹൈദരാബാദ്​ ലക്ഷ്യം മറികടന്നു. 

നേരത്തെ നിശ്​ചിത 20 ഒാവറിൽ ഏട്ട്​​ വിക്കറ്റ്​ നഷ്​ടത്തിൽ 147 മുംബൈ റൺസാണ്​ മുംബൈ എടുത്ത്​. ഹൈദരാബാദ്​ ​ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്​ മുന്നിൽ പേരു​കേട്ട മുംബൈ ബാറ്റിങ്​നിര പതറുകയായിരുന്നു. ടോസ് നഷ്​ടപ്പെട്ട്​ ബാറ്റിങിന്​ ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒ​രു ത​വ​ണ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ (11) ദു​ർ​ബ​ല ഷോ​ട്ടി​ൽ ര​ണ്ടാം ഒാ​വ​റി​ൽ ത​ന്നെ പു​റ​ത്താ​യി. ക്രീ​സി​ലെ​ത്തി​യ ഇ​ഷ​ൻ കി​ഷ​നും (9) ആ​യു​സ്സി​ല്ലാ​തെ മ​ട​ങ്ങി. 

വി​ൻ​ഡീ​സ്​ താ​രം ഇ​വി​ൻ ലൂ​യി​സാ​ണ്​​ (17 പ​ന്തി​ൽ 29) സ്​​കോ​ർ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ സി​ദ്ധാ​ർ​ഥ്​ കൗ​ളി​​​െൻറ പന്തിൽബൗ​ൾ​ഡാ​യി മ​ട​ങ്ങി. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (28), കീ​ര​ൺ പൊ​ള്ളാ​ഡ്​ (28) എ​ന്നി​വ​ർ ചെ​റു​ത്തു​നി​ൽ​പി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ക്രു​ണാ​ൽ പാ​ണ്ഡ്യ (15), ബെ​ൻ ക​ട്ടി​ങ് (9), പ്ര​ദീ​പ്​ സ​ങ്​​വാ​ൻ (0) എ​ന്നി​വ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​യി. റാ​ഷി​ദ്​ ഖാ​ൻ 13 റ​ൺ​സ്​ മാ​ത്രം വി​ട്ടു​ന​ൽ​കി ഒ​രു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​പ്പോ​ൾ സ​ന്ദീ​പ്​ ശ​ർ​മ​യും ബി​ല്ലി സ്​​റ്റാ​ൻ​ലെ​യ്കും ര​ണ്ടു വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

Tags:    
News Summary - IPL 2018: Stanlake Hits the Winning Runs as Hyderabad Beat Mumbai in Last-over Thriller- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.