മുംബൈ: 13ാം സീസൺ ഐ.പി.എൽ താരലേലത്തിൽ വൻസ്രാവുകളെ വലയിലാക്കിയും പുതുമുഖങ്ങളെ പരീ ക്ഷിച്ചും തുക മുടക്കി കരുത്തുറപ്പിച്ച് ടീമുകൾ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസ് ടീമുകൾ പുതുക്കിപ്പണിത് അങ്കം കൊഴുപ്പിക്കാൻ പണമെറിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നിവർ വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ ചെറിയ മാറ്റങ്ങളിൽ കാര്യമൊതുക്കി. 332 താരങ്ങളുടെ ഭാഗ്യജാതകം പരീക്ഷിക്കപ്പെട്ടപ്പോൾ എട്ടുടീമുകളുമായി ചേർന്ന് 62 പേരെ ടീമിലെടുത്തു. 140 കോടി രൂപയാണ് എല്ലാ ടീമുകളുമായി ചെലവിട്ടത്.
ആസ്ട്രേലിയൻ താരങ്ങളിലേറെയും വൻതുകക്കാണ് വിവിധ ടീമുകളിൽ ചേക്കേറിയത്. ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനാണ് ഇത്തവണ ശരിക്കും ബംബറടിച്ചത്. കടുത്ത മത്സരത്തിനൊടുവിൽ കൊൽക്കത്തക്കാർ താരത്തെ റാഞ്ചിക്കൊണ്ടുപോയി. 15.50 കോടിക്ക്. സഹതാരവും ഓൾറൗണ്ടറുമായ െഗ്ലൻ മാക്സ്വെൽ പഞ്ചാബ് ജഴ്സിയിലെത്തിയത് 10.75 കോടിക്ക്. ആരോൺ ഫിഞ്ച് 4.4 കോടി , മാർകസ് സ്റ്റോയിനിസ് 4.80 കോടി, അലക്സ് കാരി 2.4 കോടി എന്നിങ്ങനെയാണ് സഹ താരങ്ങൾ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ക്രിസ് മോറിസ് ബാംഗ്ലൂരിനൊപ്പമെത്തിയത് 10 കോടിക്ക്. 50 ലക്ഷം അടിസ്ഥാനവില മാത്രമായിരുന്ന വിൻഡീസ് താരം ഷെൽഡൺ കോട്രൽ വിറ്റുപോയത്് 8.50 കോടിക്ക്.
മുംബൈ ഇന്ത്യൻ ഓസീസ് താരം ക്രിസ് ലിന്നിനെ രണ്ടു കോടിക്ക് വാങ്ങിയപ്പോൾ ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗൻ കൊൽക്കത്തയിലെത്തിയത് 5.25 കോടിക്കാണ്. ഇന്ത്യൻ നിരയിൽ പീയുഷ് ചൗളയെ ചെന്നൈ സ്വന്തമാക്കിയത് 6.75 കോടി നൽകിയാണ്. മുൻ കേരള ടീം ക്യാപ്റ്റൻ റോബിൻ ഉത്തപ്പക്ക് മൂന്നു കോടി ലഭിച്ചു. ഇന്ത്യ അണ്ടർ 19 ടീമിലെ ഇടംകൈയൻ ബാറ്റ്സ്മാൻ അനൂജ് റാവത്തിന് 80 ലക്ഷം ലഭിച്ചു. 48കാരനായ പ്രവീൺ താംബെയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി കൊൽക്കത്ത.
ചേതേശ്വർ പൂജാര, യൂസുഫ് പത്താൻ, മാർട്ടിൻ ഗുപ്റ്റിൽ, ഡെയിൽ സ്റ്റെയിൻ, കുശാൽ പെരേര, കോളിൻ ഡി ഗ്രാൻഡ്ഹോം, ഷായ് ഹോപ്, മുഷ്ഫിഖു റഹീം തുടങ്ങിയ മുൻനിര താരങ്ങളെ കൊള്ളാൻ ടീമുകളെത്തിയില്ല. മലയാളി താരങ്ങളായ എസ്. മിഥുൻ, വിഷ്ണു വിനോദ്സച്ചിൻ ബേബി, ജലജ് സക്സേന എന്നിവരെ ആരും വാങ്ങിയില്ല. ഓരോ ടീമിനും 85 കോടിയാണ് അനുവദിച്ചിരുന്നത്.
കെ.എൽ. രാഹുൽ പഞ്ചാബിനെ നയിക്കും
ന്യൂഡൽഹി: ഇന്ത്യൻ ഓപണർ കെ.എൽ. രാഹുൽ ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെ നയിക്കും. കഴിഞ്ഞ സീസണിൽ ടീമിനൊപ്പമെത്തിയ താരത്തെ, കൊൽക്കത്തയിലെ ലേല വേദിയിലാണ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 11 കോടിക്കായിരുന്നു കഴിഞ്ഞ സീസണിൽ രാഹുലിെൻറ ടീം സ്വന്തമാക്കിയത്. മുൻ ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ ഡൽഹിയിലേക്ക് കൂടുമാറിയത് രാഹുലിന് തുണയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.