കൊൽക്കത്ത: റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങ്ങും സുനിൽ നരെയ്െൻറയും കുൽദീപ് യാദവിെൻറയും സ്പിൻ ബൗളിങ് സ്പെല്ലും ഒന്നിച്ചതോടെ െഎ.പി.എൽ പത്താം സീസണിൽ മൂന്നാം ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇൗഡൻ ഗാർഡൻസിൽ 17 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട കൊൽക്കത്ത ഉത്തപ്പയുടെയും (39 പന്തിൽ 68) മനീഷ് പാണ്ഡെയുടെയും (35 പന്തിൽ 49) ബാറ്റിങ് മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് ആറിന് 155ൽ എത്തിയപ്പോഴേക്കും കളി അവസാനിച്ചു. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കാൻ മറന്നതാണ് ഹൈദരാബാദിന് വിനയായത്. ഡേവിഡ് വാർനറും (30 പന്തിൽ 26) യുവരാജ് സിങ്ങും (16 പന്തിൽ 26) ആണ് ടോപ് സ്കോറർമാർ.
കഴിഞ്ഞ കളിയിൽ ഒാപണറായി പ്രമോഷൻ നേടിയ സുനിൽ നരെയ്ൻ ഇക്കുറിയും ഗംഭീറിനൊപ്പമിറങ്ങിയെങ്കിലും ക്ലിക്കായില്ല. മൂന്നാം ഒാവറിൽ നരെയ്നും (6) തൊട്ടുപിന്നാലെ ഗംഭീറും (15) മടങ്ങിയപ്പോൾ സ്വന്തം മണ്ണിൽ കൊൽക്കത്തയുടെ നടുവൊടിഞ്ഞു. പക്ഷേ, മൂന്നാം വിക്കറ്റിൽ ഉത്തപ്പയും പാണ്ഡെയും നടത്തിയ ചെറുത്തുനിൽപിൽ തിരിച്ചെത്തിയ കൊൽക്കത്ത സുരക്ഷിത ടോട്ടൽ കണ്ടെത്തിയതോടെ കളിയുടെ ആദ്യ പകുതി ജയിച്ചു. രണ്ടാം പകുതിയിൽ സ്പിന്നർമാരും ഭംഗിയാക്കിയതോടെ വിജയവുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.