രാജ്കോട്ട്: എഴുതിത്തള്ളിയവർക്കൊക്കെയും ബാറ്റുകൊണ്ട് ഗംഭീര മറുപടി. തിരിച്ചുവരാൻ പോന്ന അസ്ത്രങ്ങൾ ആവനാഴിയിൽ ഇനിയും ബാക്കിയുണ്ടെന്ന് തെളിയിച്ച് ഗൗതം ഗംഭീർ നയിച്ച പടയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിെൻറ അതിഗംഭീര ജയം. കൊൽക്കത്തയുടെ വിജയോന്മാദത്തിൽ റെക്കോഡുകളും കടപുഴകി. െഎ.പി.എല്ലിെല ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും കുറിച്ച് ഗൗതം ഗംഭീർ ^ ക്രിസ് ലിൻ സഖ്യം വിക്കറ്റ് കളയാതെ അടിച്ചെടുത്തത് സ്വപ്നതുല്യമായ ജയം. സ്കോർ ഗുജറാത്ത് ലയൺസ് നാല് വിക്കറ്റിന് 183. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 14.5 ഒാവറിൽ വിക്കറ്റ് നഷ്ടമാകാതെ 184.
സുരേഷ് റെയ്ന നയിച്ച ഗുജറാത്ത് ഉയർത്തിയ 184 റൺസ് ലക്ഷ്യം പിന്തുടരാൻ ക്യാപ്റ്റൻ ഗംഭീറും ഒാസീസ് താരം ക്രിസ് ലിന്നും ബാറ്റുമെടുത്തിറങ്ങിയത് ഉറച്ച തീരുമാനത്തോടെയായിരുന്നു. തുടക്കത്തിൽ ആക്രമണ ചുമതല ക്രിസ് ലിന്നിനെ ഏൽപിച്ച് ചുവടുറപ്പിച്ച ശേഷമായിരുന്നു ഗംഭീറും ആക്രമണ മൂഡിലേക്കുയർന്നത്. അതോടെ ബൗളർമാരെ എന്തു ചെയ്യണമെന്നറിയാതെ വിഷണ്ണനായി നിൽക്കാനേ റെയ്നക്കായുള്ളൂ. 19 പന്തിൽ നാല് ബൗണ്ടറിയും അഞ്ച് സിക്സറുമായി ലിൻ ആദ്യം അർധ സെഞ്ച്വറി കുറിച്ചു. വൈകാതെ 33 പന്തിൽ എട്ട് ബൗണ്ടറികളോടെ ഗംഭീറും അർധ സെഞ്ച്വറി തികച്ചു. 10 ാമത്ത ഒാവറിൽ11 റൺസെടുത്ത സഖ്യം പിന്നീട് ടോപ് ഗിയറിലേക്ക് മാറി.
31 പന്ത് ബാക്കി നിൽക്കെ കൊൽക്കത്തക്ക് അവകാശപ്പെട്ട ജയം കുറിക്കുേമ്പാൾ 41 പന്തിൽ എട്ട് സിക്സറും ആറ് ബൗണ്ടറിയുമായി 93 റൺസെടുത്ത് ക്രിസ് ലിന്നും 48 പന്തിൽ 12 ബൗണ്ടറിയോടെ 76 റൺസുമായി ഗംഭീറും അജയ്യരായി നിന്നു. ഗുജറാത്ത് കുറച്ചുകൂടി റൺസ് അടിച്ചിരുന്നെങ്കിൽ ലിൻ ഇൗ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചേനെ.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയൺസ് ക്യാപ്റ്റൻ സുരേഷ് റെയ്നയുടെയും (51 പന്തിൽ പുറത്താകാതെ 68 റൺസ്) ദിനേശ് കാർത്തികിെൻറയും (25 പന്തിൽ 47) ബ്രണ്ടൻ മക്കല്ലത്തിെൻറയും (24 പന്തിൽ 35 റൺസ്) മികവിലാണ് 183 എന്ന മികച്ച സ്കോറിലെത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.