ന്യൂഡൽഹി: െഎ.പി.എൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങിയ ശ്രീശാന്തിെൻറ വിലക്ക് നീക്കാൻ ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജൂലൈ അവസാനത്തിനകം ഒത്തുതീർപ്പാക്കണമെന്ന് സുപ്രീംകോടതി. 2013ലെ ഒത്തുകളി ആരോപണത്തിൽ വിചാരണകോടതി കുറ്റമുക്തനാക്കിയിട്ടും ബി.സി.സി.െഎ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കേരള ഹൈകോടതി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. ‘ശ്രീശാന്തിെൻറ ഉത്കണ്ഠ മനസ്സിലാക്കുന്നു. എന്നാൽ, താരങ്ങളെ കുറ്റമുക്തരാക്കിയ വിധിക്കെതിരെ ഡൽഹി പൊലീസ് നൽകിയ അപ്പീലിൽ തീരുമാനമാകും വരെ കാത്തിരിക്കണം’- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നാലു വർഷം മുമ്പ് ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ശ്രീശാന്തിന് ഇതുവരെയും ഒൗദ്യോഗിക ക്രിക്കറ്റ് കളിക്കാനായിട്ടില്ല. ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.