െഎ.പി.എൽ ദുബൈയിൽ; സെപ്​റ്റംബർ 19ന്​ തുടങ്ങും

മുംബൈ: ​െഎ.പി.എൽ 13ാം സീസൺ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാറി​െൻറ അനുമതി. ഇതു സംബന്ധിച്ച്​ അറിയിപ്പ്​ ലഭിച്ചതായി ഞായറാഴ്​ച ചേർന്ന ​െഎ.പി.എൽ ഗവേണിങ്​ കൗൺസിൽ അറിയിച്ചു.

സെപ്​റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ടൂർണമെൻറി​െൻറ നടപടിക്രമങ്ങൾക്കും ഗവേണിങ്​ കൗൺസിൽ അന്തിമ രൂപം നൽകി. ഫൈനൽ നവംബർ 10നാവും​. ഇതാദ്യമായി പ്രവൃത്തി ദിനത്തിൽ ഫൈനൽ നടക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട്​. മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 7.30ന്​ ആരംഭിക്കും.

മുൻ സീസണുകളിൽ എട്ട്​ മണിക്ക്​ ആരംഭിക്കുന്ന മത്സരങ്ങളാണ്​ ഇപ്പോൾ അരമണിക്കൂർ നേരത്തെ നടത്താൻ തീരുമാനിച്ചത്​. സീസണിൽ 10 ഡബ്​ൾ ഹെഡേഴ്​സ്​ (ഒരേദിനം രണ്ട്​ മത്സങ്ങൾ) ഉൾപ്പെടെയാവും ഷെഡ്യൂൾ പ്രഖ്യാപിക്കുക. കാണികളെ പ്രവേശിപ്പിക്കുന്നത്​ സംബന്ധിച്ച്​ എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡുമായി ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്ന്​ ബി.സി.സി.​െഎ പ്രതിനിധി അറിയിച്ചു.

കളിക്കാർക്കുള്ള വിസ നടപടികൾ ആരംഭിക്കാൻ ഫ്രാഞ്ചൈസികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ടീം സ്​ക്വാഡ്​ ലിമിറ്റ്​ 24ആയി നിശ്ചയിച്ചു. കോവിഡ്​ സബ്​സ്​റ്റിറ്റ്യൂഷനും അനുവദിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.