െഎ.പി.എൽ ദുബൈയിൽ; സെപ്റ്റംബർ 19ന് തുടങ്ങും
text_fieldsമുംബൈ: െഎ.പി.എൽ 13ാം സീസൺ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാറിെൻറ അനുമതി. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ഞായറാഴ്ച ചേർന്ന െഎ.പി.എൽ ഗവേണിങ് കൗൺസിൽ അറിയിച്ചു.
സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ടൂർണമെൻറിെൻറ നടപടിക്രമങ്ങൾക്കും ഗവേണിങ് കൗൺസിൽ അന്തിമ രൂപം നൽകി. ഫൈനൽ നവംബർ 10നാവും. ഇതാദ്യമായി പ്രവൃത്തി ദിനത്തിൽ ഫൈനൽ നടക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട്. മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും.
മുൻ സീസണുകളിൽ എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളാണ് ഇപ്പോൾ അരമണിക്കൂർ നേരത്തെ നടത്താൻ തീരുമാനിച്ചത്. സീസണിൽ 10 ഡബ്ൾ ഹെഡേഴ്സ് (ഒരേദിനം രണ്ട് മത്സങ്ങൾ) ഉൾപ്പെടെയാവും ഷെഡ്യൂൾ പ്രഖ്യാപിക്കുക. കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ബി.സി.സി.െഎ പ്രതിനിധി അറിയിച്ചു.
കളിക്കാർക്കുള്ള വിസ നടപടികൾ ആരംഭിക്കാൻ ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ടീം സ്ക്വാഡ് ലിമിറ്റ് 24ആയി നിശ്ചയിച്ചു. കോവിഡ് സബ്സ്റ്റിറ്റ്യൂഷനും അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.