വാലറ്റത്തിൽ മുംബൈ ജയം; ജയം ഒരു പന്ത്​ ബാക്കി നിൽക്കെ

മുംബൈ: തോറ്റെന്ന് ഏറക്കുറെ ഉറപ്പിച്ച കളി ഒരു പന്ത് ബാക്കിനിൽക്കെ വിജയത്തിലേക്ക് നീട്ടിയെത്തിച്ച് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്റൈേഡഴ്സിനെ നാലു വിക്കറ്റിന് തറപറ്റിച്ചു. മൂന്നോവർ ബാക്കിനിൽക്കെ ജയിക്കാൻ 49 റൺസ് വേണ്ടിയിരുന്ന മുംബൈയെ വിജയത്തിലെത്തിച്ചത് വാലറ്റത്ത് നിതീഷ് റാണയും ഹർദിക് പാണ്ഡ്യയും കാഴ്ചവെച്ച അസാമാന്യ പോരാട്ടമായിരുന്നു.അവസാന ഒാവർ ട്രെൻറ് ബോൾട്ട് എറിയാനെത്തുേമ്പാൾ ജയിക്കാൻ വേണ്ടത് 11 റൺസ്. ആദ്യ പന്തിൽ രണ്ട് ലെഗ്ബൈ റൺസ്. രണ്ടാമത്തെ പന്ത് പാണ്ഡ്യ ബൗണ്ടറി കടത്തി. സുന്ദരമായി ഫീൽഡ് ചെയ്യാമായിരുന്ന പന്ത് സൂര്യകുമാർ യാദവിന് മിസ് ആയത് ബൗണ്ടറിയായി കലാശിച്ചു. അടുത്ത ബൗൺസറിൽ റണ്ണില്ല. അടുത്ത പന്തിൽ പാണ്ഡ്യ ഉയർത്തിയടിച്ചത് ഋഷി ധവാൻ വിട്ടുകളഞ്ഞപ്പോൾ ഒപ്പം പോയത് രണ്ട് റൺസ്. അഞ്ചാം പന്ത് ബൗണ്ടറി കടത്തി പാണ്ഡ്യ മുംബൈ വിജയം ആഘോഷിച്ചു.

കൊൽക്കത്ത വെച്ചുനീട്ടിയ 179 റൺസ് വിജയലക്ഷ്യം ഉറച്ച ചുവടുകളോടെയാണ് മുംബൈ പിന്തുടരാനിറങ്ങിയത്. ആദ്യ വിക്കറ്റിൽ പാർഥിവ് പേട്ടലും ജോസ് ബട്ലറും ഉജ്ജ്വലമായി തുടങ്ങുകയും ചെയ്തു. 65 റൺസിലാണ് ആദ്യ വിക്കറ്റ് വീണത്. ചൈനാമാൻ ബൗളർ കുൽദീപ് യാദവിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി 30 റൺസുമായി പാർഥിവ് പേട്ടലാണ് ആദ്യം പുറത്തായത്. ആറ് റൺസുകൂടി ചേർക്കുേമ്പാൾ 28 റൺസുമായി ബട്ലറും വിക്കറ്റിനു മുന്നിൽ കുടുങ്ങി. അങ്കിത് രാജ്പുതിനായിരുന്നു വിക്കറ്റ്.അമ്പയുടെ പിഴവിനു കൊടുക്കേണ്ടിവന്ന വിലയായിരുന്നു രോഹിത് ശർമയുടെ വിക്കറ്റ്. സുനിൽ നരെയ്െൻറ പന്തിൽ ബാറ്റിൽ തട്ടിയശേഷമായിരുന്നു പാഡിൽ പതിച്ചത്.

ടോസ് നഷ്ടമായി വാങ്കഡെയിൽ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഗുജറാത്തിനെതിരെ തകർത്തുവാരിയ പ്രകടനം ആവർത്തിക്കുമെന്നാണ് കരുതിയത്. കഴിഞ്ഞ കളിയിൽ നിർത്തിയിടത്തുനിന്നാണ് ക്രിസ് ലിന്നും ഗൗതം ഗംഭീറും തുടങ്ങിയത്. അഞ്ചാമത്തെ ഒാവറിൽ ഗംഭീർ വീണതോടെ കളി ബാക്ഫൂട്ടിലായി. 32 റണ്ണെടുത്ത് ലിൻ പുറത്തായശേഷം ഉത്തപ്പയും (4) യൂസുഫ് പത്താനും (6) പെെട്ടന്ന് പുറത്തായതും തിരിച്ചടിയായി. മറുവശത്ത് മികച്ച ഫോമിലേക്കുയർന്ന മനീഷ് പാണ്ഡെ പന്ത് നാലുപാടും പറത്തി റൺ കണ്ടെത്തിക്കൊണ്ടിരുന്നു. ഏകനായി ഒടുവിൽവരെ പോരാടിയ മനീഷ് പാണ്ഡെ 47 പന്തിൽ അഞ്ച് വീതം ബൗണ്ടറിയും സിക്സും പറത്തി 81 റൺസെടുത്തു പുറത്താകാതെ നിന്നു. 20 ഒാവറിൽ ഏഴ് വിക്കറ്റിന് 178 എന്ന മാന്യമായ സ്കോറിൽ കൊൽക്കത്തയെ കൊണ്ടെത്തിച്ചത് മനീഷ് പാണ്ഡെയാണ്.
 
Tags:    
News Summary - ipl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.