ഭുവനേശ്വറിന്​ അഞ്ചുവിക്കറ്റ്​; ഹൈദരാബാദിന്​ അഞ്ചു റൺസ്​ ജയം

ഹൈദരാബാദ്: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന പോരിനൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഹൈദരാബാദിന് അഞ്ചു റൺസ് ജയം. നാല് ഒാവറിൽ 19 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ കൊടുങ്കാറ്റായപ്പോൾ 50 പന്തിൽ 95 റൺസുമായി എതിരാളികൾക്കായി ഒറ്റയാൾ പോരാട്ടം നടത്തിയ മനൻ വോറയുടെ പ്രകടനം വിഫലമാവുകയായിരുന്നു. 20ാം ഒാവറിലെ നാലാം പന്തിൽ വിജയിക്കാൻ ആറു റൺസ് വേണ്ടിയിരുന്ന നിർണായകഘട്ടത്തിൽ സിദ്ധാർഥ് കൗൾ, ഇശാന്ത് ശർമയുടെ വിക്കറ്റ് വീഴ്ത്തി പഞ്ചാബിെൻറ വിജയം തട്ടിപ്പറിക്കുകയായിരുന്നു. 

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറുടെയും (70*) നമാൻ ഒാജയുടെയും (34)പ്രകടനത്തോടെ ആറുവിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിരയിൽ മനൻ വോറ (95) ഒഴികെ ആർക്കും തിളങ്ങാനാവാതിരുന്നതോടെ 154 റൺസിന് പുറത്താവുകയായിരുന്നു.
Tags:    
News Summary - ipl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.