സൺ​റൈസേഴ്​സ്​ ഹൈദരാബാദിന്​ ജയം

ഹൈദരാബാദ്: ഒന്നിന് പിറകെ ഒന്നായി റണ്ണൗട്ട്  അവസരങ്ങൾ പാഴായ മത്സരത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 15 റൺസിെൻറ ജയം. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം എത്തിപ്പിടിക്കാനിറങ്ങിയ ഡൽഹി 176 ൽ ഒതുങ്ങി.

സൺറൈസേഴ്സ്  ഹൈദരാബാദിനെതിരെ കിവീസ് നായകൻ കെയ്ൻ  വില്യംസണും (51 പന്തിൽ 89) ശിഖർ ധവാനുമാണ് (50 പന്തിൽ 70) ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഹൈദരാബാദ് നിരയിൽ വീണ നാല് വിക്കറ്റും ക്രിസ് മോറിസ് സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് സ്കോർ 12ലെത്തി നിൽക്കെ നായകൻ ഡേവിഡ് വാർണറെ (നാല്) നഷ്ടമായി. മോറിസിെൻറ പന്തിൽ അബദ്ധത്തിൽ ബാറ്റുവെച്ച വാർണറെ മിശ്ര പിടികൂടുകയായിരുന്നു. പിന്നീട്  ഒത്തുചേർന്ന ധവാനും വില്യംസണും വിക്കറ്റ് നഷ്ടമാവാതെ  ഹൈദരാബാദിെൻറ സ്കോർ മുന്നോട്ടുയർത്തി. മോറിസിെൻറ പന്തിൽ ഉയർത്തിയടിച്ച വാർണറെ ഉജ്ജ്വല കാച്ചിലൂടെ ശ്രേയസ് അയ്യർ പുറത്താക്കുേമ്പാൾ കൂട്ടുകെട്ട് 136  റൺസിലെത്തിയിരുന്നു. 19ാം ഒാവറിൽ തുടർച്ചയായ പന്തുകളിൽ ധവാനെയും യുവ്രാജിനെയും (മൂന്ന്) േമാറിസ് പറഞ്ഞയച്ചു

Tags:    
News Summary - ipl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.