ന്യൂഡൽഹി: ആകാശത്ത് ബോംബർവിമാനങ്ങളുെട മുരൾച്ച കേൾക്കുേമ്പാൾ മൈതാനത്ത് ബാറ്റും പന്തും ഉപേക്ഷിച്ച് അവർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പായും. പിന്നെ, ഒന്നും രണ്ടും ദിവസം കഴിഞ്ഞുമാത്രമേ പുറത്തിറങ്ങാനാവൂ. അപ്പോഴേക്കും, കളിച്ചിരുന്ന മൈതാനങ്ങൾ വിമാനങ്ങളുടെ തീവർഷത്തിൽ വെന്തുരുകിയിട്ടുണ്ടാവും. ചെറുകളിമുറ്റങ്ങൾ കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞ കൂമ്പാരമാവും. അഫ്ഗാനിസ്താനിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഒന്നുരണ്ടു വർഷം മുമ്പ് വരെയുള്ള കാഴ്ച ഇതായിരുന്നു. പ്രത്യേകിച്ച് പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകൾ. ചോരചിന്തുന്ന മണ്ണിൽനിന്ന് ലോകമറിയുന്ന കളിക്കാരായി വളരാനുള്ള മോഹങ്ങൾ മനസ്സിനുള്ളിൽ അടക്കിപ്പിടിച്ച് അയൽനാട്ടിേലക്കായിരുന്നു കണ്ണുപായിച്ചത്. പാകിസ്താെൻറ ശാഹിദ് അഫ്രീദിയെയും മിസ്ബാഹുൽ ഹഖിനെയും ശുെഎബ് അക്തറിനെയുമെല്ലാം ആരാധിച്ച തലമുറ. കളിക്കളത്തിൽ പ്രിയപ്പെട്ട താരങ്ങളുടെ ശൈലികൾ അനുകരിക്കുേമ്പാഴൊന്നും അവരെപ്പോലെ ലോകമറിയുന്നവരാകാനൊന്നും അവർ മോഹിച്ചില്ല. നല്ലൊരു കളിമുറ്റമില്ലാത്ത നാട്ടിൽനിന്ന് എങ്ങനെ കളിച്ചുവളരാൻ.
പക്ഷേ, കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. യുദ്ധവും കലാപവും നിറഞ്ഞ പാക് അതിർത്തിയിലെ അഫ്ഗാൻ നഗരമായ നംഗർഹാറിൽനിന്ന് കളിച്ചുവളർന്ന കൗമാരക്കാരൻ ഒരു രാജ്യത്തിെൻറതന്നെ വീരപുരുഷനായി മാറുന്നു. ഇന്ന്, അഫ്ഗാെൻറ മാത്രമല്ല, ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യയും ഇംഗ്ലണ്ടും ആസ്ട്രേലിയയുമെല്ലാം അദ്ഭുതബാലെൻറ ആരാധകരായി മാറി. ശാഹിദ് അഫ്രീദിയാവാൻ കൊതിച്ച് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ റാഷിദ് ഖാനെ ഇന്ത്യൻ പ്രീമിയർലീഗ് ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് നാലു കോടി മുടക്കി സ്വന്തമാക്കിയപ്പോൾ നെറ്റിചുളിച്ചവരും ഇപ്പോൾ കൈയടിക്കുകയാണ്. ഭുവനേശ്വർ കുമാർ, ആശിഷ് നെഹ്റ, ബെൻ കട്ടിങ്, മോയിസസ് ഹെൻറിക്വസ് തുടങ്ങിയ ലോകോത്തര ബൗളിങ് നിരയുള്ള ചാമ്പ്യന്മാർക്ക് എന്തിനാണ് ഇൗ പയ്യനെന്ന് സംശയിച്ചവർക്കും 18കാരൻ മറുപടി നൽകിക്കഴിഞ്ഞു. ഗുജറാത്ത് ലയൺസിനെതിരെയുള്ള മത്സരത്തിൽ നാലോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് പിഴുത് കളിയിലെ താരമായി. രണ്ടു മത്സരങ്ങൾ മാത്രം കഴിഞ്ഞപ്പോഴേക്കും അഞ്ചു വിക്കറ്റുമായി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽ ഒന്നാമതും.
17ാം വയസ്സിൽ അഫ്ഗാൻ ടീമിലെത്തി റെക്കോഡ് സ്ഥാപിച്ച റാഷിദ്, ബൗളിങ് ആക്ഷനിലെ സവിശേഷതയും വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കുംകൊണ്ട് ശ്രദ്ധ പിടിച്ചുവാങ്ങുകയായിരുന്നു. ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാകാൻ കാത്തിരിക്കേണ്ടിവന്നില്ല. നെതർലൻഡ്സിനെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഫ്ഗാനിസ്താന് ജയം സമ്മാനിച്ചതോടെ, െഎ.പി.എൽ ലേലമേശയിലും താരമായി. 26 ഏകദിനത്തിൽനിന്നായി 53 വിക്കറ്റ് നേടിയ ഇൗ ഗൂഗ്ലി സ്പിന്നർ 24 ട്വൻറി20യിൽനിന്ന് 40 വിക്കറ്റും വാരിക്കൂട്ടി. അസോസിയേറ്റ് രാജ്യത്തിൽനിന്ന് സഹതാരം മുഹമ്മദ് നബിക്കൊപ്പം െഎ.പി.എല്ലിലെത്തിയ റാഷിദ് കാശ് മുടക്കിയവരുടെ കണക്കുകൂട്ടൽ തെറ്റിച്ചില്ല. സമ്മർദ ഘട്ടങ്ങളിൽ െവപ്രാളമില്ലാതെ മികച്ച പന്തുകൾ എറിയാൻ കഴിയുന്നതാണ് റാഷിദിെൻറ മിടുക്കെന്ന് സൺറൈസേഴ്സ് കോച്ച് ടോം മൂഡിയുടെ സർട്ടിഫിക്കറ്റ്. അഫ്ഗാനിനായി കളിച്ച കളികൾ വിലയിരുത്തിയാണ് കോച്ചിെൻറ കണ്ടെത്തൽ. ഏതായാലും റാഷിദ് ഖാെൻറ മികവുറ്റ പ്രകടനത്തിൽ ആവേശഭരിതരായിരിക്കുകയാണ് സ്വന്തം നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.