നാഗ്പുർ: ഇറാനി ട്രോഫിയിൽ രഞ്ജി ചാമ്പ്യന്മാരായ വിദർഭക്ക് നിർണായകമായ ഒന്നാമി ന്നിങ്സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത് 330ന് പുറത്തായ റെസ്റ്റ് ഒാഫ് ഇന്ത്യക്കെതിരെ വി ദർഭ 425 റൺസടിച്ചു. രണ്ടാം വട്ടം ബാറ്റിങ് തുടങ്ങിയ റെസ്റ്റ് ഒാഫ് ഇന്ത്യ മൂന്നാം ദിനം കളി നിർത്തുേമ്പാൾ രണ്ട് വിക്കറ്റിന് 102 റൺസെടുത്തിട്ടുണ്ട്. 40 റൺസോടെ ഹനുമ വിഹാരിയും 25 റൺസുമായി ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയ അക്ഷയ് കർനെവാർ (102) ആണ് വിദർഭക്ക് ലീഡ് നൽകിയത്. ആറിന് 245 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച വിദർഭയെ അക്ഷയ് വാഡ്കറിനെ (73) കൂട്ടുപിടിച്ച് കർനെവാർ ലീഡിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ഏഴാം വിക്കറ്റിന് 79 റൺസ് ചേർത്തു. അക്ഷയ് വാഖരെ (20), രജ്നീഷ് ഗുർബാനി (28) എന്നിവരും പിന്തുണ നൽകി. റെസ്റ്റിനായി ലെഗ്സ്പിന്നർ രാഹുൽ ചഹാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ കൃഷ്ണപ്പ ഗൗതം, ധർമേന്ദ്ര സിങ് ജദേജ, അങ്കിത് രാജ്പുത് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം വട്ടം പാഡുകെട്ടിയ റെസ്റ്റിന് 46 റൺസെടുക്കുന്നതിനിടെ മായങ്ക് അഗർവാളിനെയും (27) അൻമോൽപ്രീത് സിങ്ങിനെയും (6) നഷ്ടമായശേഷം വിഹാരിയും രഹാനെയും ടീമിനെ കരകയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.