ഡുബ്ലിൻ: അരങ്ങേറ്റ ടെസ്റ്റിൽ അയർലൻഡ് പൊരുതി കീഴടങ്ങി. ആദ്യ ടെസ്റ്റിനിറങ്ങിയ െഎറിഷുകാർക്കെതിരെ പാകിസ്താന് അഞ്ചു വിക്കറ്റ് ജയം. ഒന്നാം ഇന്നിങ്സിൽ ഫോളോ ഒാൺ വഴങ്ങിയ അയർലൻഡ് രണ്ടാം ഇന്നിങ്സിൽ തകർത്തു കളിച്ച് 339 റൺസടിച്ചെടുത്തതോടെ ചരിത്രം പിറക്കുമെന്ന് പ്രതീക്ഷിച്ചു.
പാകിസ്താന് 160 റൺസിെൻറ വിജയ ലക്ഷ്യം നിശ്ചയിച്ചാണ് അവർ കീഴടങ്ങിയത്. 14 റൺസിനിടെ പാകിസ്താെൻറ മൂന്നു ബാറ്റ്സ്മാന്മാർ പുറത്തായതോടെ അയർലൻഡ് അട്ടിമറി പ്രതീക്ഷയിലായി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഇമാമുൽ ഹഖും (74 നോട്ടൗട്ട്), ബാബർ അസാമും (59) ചേർന്ന് പാകിസ്താനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
രാജ്യത്തിെൻറ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ കെവിൻ ഒബ്രിയാൻ (118 നോട്ടൗട്ട്) ആണ് അയർലൻഡിെൻറ നെടുംതൂണായത്. സ്കോർ: പാകിസ്താൻ: 310/9, 160/5 അയർലൻഡ്: 130, 339.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.