മുംബൈ: ദേശീയ ടീമിൽ അവസരമില്ലെങ്കിൽ വിദേശ ലീഗുകളിൽ കളിക്കാനെങ്കിലും അനുമതി വേണമെന്ന ആവശ്യവുമായി, സുരേഷ് റെയ്നയും മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും. ഏറെയായി പുറത്തിരുന്ന് മടുത്ത താരങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ പണംകൊയ്യുന്ന ലീഗുകളിൽ കളിക്കാൻ ബി.സി.സി.ഐ അവസരമൊരുക്കണമെന്നാണ് ആവശ്യം. ഇത്തരം ലീഗുകളിൽ കളിച്ചുതെളിഞ്ഞാൽ രാജ്യാന്തര തലത്തിൽ തിരിച്ചുവരവിന് അവസരമാകുമെന്ന് ഇൻസ്റ്റഗ്രാം ലൈവ് പരിപാടിയിൽ റെയ്ന പറഞ്ഞു.
‘‘ഓരോ രാജ്യത്തും മനോഭാവം വേറെയാണ്. മൈക്കൽ ഹസി ആസ്ട്രേലിയക്കായി അരങ്ങേറുന്നത് 29ാം വയസ്സിലാണ്. ഇന്ത്യയിൽ പക്ഷേ, അതുസാധ്യമാകില്ല. ഫിറ്റാണെങ്കിൽ ഏതു പ്രായത്തിലും ദേശീയ ടീമിനായി പാഡണിയാൻ കഴിയണം. 30 കഴിഞ്ഞവരാണെങ്കിൽ അവർക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അവസരം നൽകണം’’- ഇർഫാൻ പത്താൻ പറഞ്ഞു.
ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചവർക്ക് മാത്രമാണ് ബി.സി.സി.ഐ വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി നൽകുന്നത്. കഴിഞ്ഞ വർഷം വെറ്ററൻ താരം യുവരാജ് സിങ്ങിന് കനഡയിലെ േഗ്ലാബൽ ട്വൻറി20യിൽ കളിക്കാൻ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.