ശ്രീനഗർ: മുൻ ഇന്ത്യൻ ഒാൾ റൗണ്ടർ ഇർഫാൻ പത്താൻ ഇരട്ട റോളുമായി ജമ്മു കശ്മീരിൽ. കഴിഞ്ഞ സീസൺ വരെ ബറോഡക്കായി രഞ്ജിയിൽ ബാറ്റേന്തിയ ഇന്ത്യൻ താരം അടുത്ത സീസണിൽ ജമ്മുവിെൻറ കളിക്കാരനും കോച്ചുമായി രംഗത്തുണ്ടാവും.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പുതിയ നിയോഗം. പത്താൻ വെള്ളിയാഴ്ച സോൺവാറിലെ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിൽ ടീമിനൊപ്പം ചേർന്നു. ജമ്മു കശ്മീർ ക്രിക്കറ്റിെൻറ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കോച്ചിങ് ക്യാമ്പുകൾ സംഘടിപ്പിക്കും.
ഒരുവർഷം ജമ്മു കശ്മീരിനൊപ്പമുണ്ടാവുമെന്ന് പത്താൻ പറഞ്ഞു. ഇന്ത്യക്കായി 29 ടെസ്റ്റും, 120 ഏകദിനവും, 24 ട്വൻറി20യും കളിച്ച ഇർഫാൻ 2012ന് ശേഷം ടീമിനു പുറത്താണ്. പുതിയ സീസൺ െഎ.പി.എല്ലിലും കരാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.