181 വിക്കറ്റ്​; വനിതകളിൽ ജുലാൻ ഒന്നാമത്​

ന്യൂഡൽഹി: വനിതാ ഏകദിന ക്രിക്കറ്റിലെ വിക്കറ്റ്​ വേട്ടക്കാരിയായി ഇന്ത്യയുടെ ജുലാൻ ഗോസ്വാമി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനമത്സരത്തിലെ മൂന്ന്​ വിക്കറ്റ്​ നേട്ടവുമായാണ്​ 34കാരി ​വിക്കറ്റ്​ വേട്ടയിൽ ഒന്നാം നമ്പറുകാരിയായത്​. 10 വർഷം മുമ്പ്​ വിരമിച്ച ആസ്​ട്രേലിയയുടെ ഫിറ്റ്​സ്​പാട്രികി​​െൻറ ​180 വിക്കറ്റ്​ മറികടന്നാണ്​ ജുലാൻ ലോകറെക്കോഡ്​ സ്വന്തം പേരിലാക്കിയത്​. പശ്​ചിമബംഗാളിലെ നാദിയ സ്വദേശിയായ ഇവർ 2002 ജനുവരിയിൽ ദേശീയ ടീമിൽ അരങ്ങേറി. 153ഏകദിനങ്ങളിൽ നിന്നാണ്​ 181 വിക്കറ്റുകൾ.
Tags:    
News Summary - Jhulan Goswami becomes leading wicket-taker in women's ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.