ദുബൈ: സ്മൃതി മന്ദാന വനിത ഏകദിന ബാറ്റിങ് െഎ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യതിനു പിന്നാലെ ബൗളിങ്ങിലും ഇന്ത്യൻ താരത്തിന് ഒന്നാം റാങ്ക്. വെറ്ററൻ പേസർ ജുലാൻ ഗോ സ്വാമിയാണ് ലോകത്തെ മികച്ച ഏകദിന ബൗളറായത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ ിൽ എട്ടു വിക്കറ്റുമായി തിളങ്ങിയതാണ് 36കാരിക്ക് ഒന്നാം റാങ്ക് സമ്മാനിച്ചത്. 2017 ഫെബ്രുവരിക്കുശേഷം ആദ്യമായാണ് ഗോസ്വാമി ഇൗ സ്ഥാനത്തെത്തുന്നത്. 730 പോയൻറാണ് ഗോസ്വാമിക്കുള്ളത്. അഞ്ചാം റാങ്കിൽ ഇന്ത്യയുടെ ശിഖ പാണ്ഡെയും (688) ഉണ്ട്.
ബാറ്റിങ്ങിൽ 797 പോയേൻറാടെയാണ് മന്ദാന ഒന്നാം സ്ഥാനത്തുള്ളത്. 717 പോയേൻറാടെ മിതാലി രാജ് നാലാമതുണ്ട്. ഒൗൾറൗണ്ടർ റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശർമ മൂന്നാമതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.