കോഹ്ലിയുടെ ബാറ്റിങ് അത്ര പോരാ; ഫോമാവുന്നത് ഇന്ത്യയിലായത് കൊണ്ട്- ആൻഡേഴ്സൺ

മുംബൈ: കോഹ്ലിയുടെ ബാറ്റിങ് പോരെന്നും ഇന്ത്യയിലായതിനാലാണ് കോഹ്ലി ഇങ്ങനെ കളിക്കുന്നതെന്നും ഇംഗ്ലീഷ് താരം ജെയിംസ് ആൻഡേഴ്സൺ. 2014ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ചു ടെസ്റ്റിൽ നാലിലും വിരാട് കോഹ്‌ലിയെ പുറത്താക്കിയത് ജെയിംസ് ആൻഡേഴ്സണാണ്. എന്നാലിത്തവണ ഇന്ത്യയിലെത്തിയപ്പോൾ കോഹ്ലി ആളാകെ മാറിയിരിക്കുന്നു.  ബാറ്റ്സ്മാൻ എന്ന നിലയിൽ കോഹ്‌ലിക്ക് വന്നിട്ടുള്ള മാറ്റത്തെക്കുറിച്ച് ഇംഗ്ലീഷ് താരം ആൻഡേഴ്സൺ പറയുന്നു.

‘‘ബാറ്റിങ്ങിൽ കോഹ്‌ലിക്കു വലിയ മാറ്റമൊന്നമുണ്ടായിട്ടില്ല. കോഹ്ലി തൻെറ സാങ്കേതികപ്പിഴവുകൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. ഇന്ത്യൻ പിച്ചുകളിൽ സാങ്കേതികപ്പിഴവുകൾ മൂടിവയ്ക്കാൻ കോഹ്ലിക്ക് കഴിയും. ഇംഗ്ലണ്ടിലേതുപോലുള്ള വേഗമേറിയ വിക്കറ്റ് അല്ല ഇന്ത്യയിലേത്. ഇവിടുത്തെ സാഹചര്യങ്ങളോടു ശീലിച്ചു കളിച്ചു വന്നയാളാണ് കോഹ്ലി. അദ്ദേഹത്തിന് ഇവിടെ കൂടുതൽ പരിചയമുണ്ട്’’ – ആൻഡേഴ്സൺ പറയുന്നു. മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി ഒരു കലണ്ടർ വർഷം മൂന്നു ഡബിൾ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം  കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Jimmy Anderson's Virat Kohli Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.