കസാൻ: ലയണൽ മെസ്സി സൂപ്പർ കോച്ച് ചമയുകയാണെന്ന ആരോപണം തള്ളി അർജൻറീന പരിശീലകൻ ജോർജ് സാംപോളി ഫ്രാൻസിനെതിരായ പ്രീക്വാർട്ടർ മത്സരത്തിന് തൊട്ടുമുമ്പ് രംഗത്തെത്തി. ടീമിെൻറ പരിശീലകൻ മെസ്സിയല്ല താനാണെന്നും കരാർ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം പൊട്ടിത്തെറിച്ചു.
നൈജീരിയക്കെതിരായ മത്സരത്തിൽ സെർജിയോ അഗ്യൂറോയെ പകരക്കാരനാക്കി ഇറക്കുന്നത് സംബന്ധിച്ച് കോച്ചും മെസ്സിയും തമ്മിൽ നടത്തുന്ന സംഭാഷണത്തിെൻറ വിഡിയോ പ്രചരിച്ചിരുന്നു. ഇതു മുൻനിർത്തി സാംപോളി വെറും ഡമ്മി കോച്ചാണെന്നും മെസ്സിയാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്നതെന്ന തരത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതു നിഷേധിച്ച അദ്ദേഹം പ്രധാനപ്പെട്ട മത്സരത്തിൽ വ്യത്യസ്തമായ തീരുമാനങ്ങളെടുക്കുന്നതിനുവേണ്ടി തെൻറ ടീമിലെ കളിക്കാരുമായി ചർച്ച ചെയ്തതിനെ വളച്ചൊടിച്ചു എന്നായിരുന്നു കോച്ചിെൻറ വിശദീകരണം. കൂടുതൽ ആക്രമണകാരികളായ കളിക്കാരെ കളത്തിലിറക്കാൻ ശ്രമിക്കുന്നതിനെ കുറിച്ചായിരുന്നു സംഭാഷണമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിയുന്നിടത്തോളം കാലം അര്‍ജൻറീനയുടെ പരിശീലകസ്ഥാനത്ത് തുടരും. മെസ്സി മികച്ച കളിക്കാരനാണ്. അദ്ദേഹത്തിെൻറ സേവനം ടീമിന് നിർണായകമാണെന്നും സാംപോളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.