മകൻെറ നേട്ടം കണ്‍കുളിര്‍ക്കെ കണ്ട് മാതാപിതാക്കള്‍

ചെന്നൈ: ഇന്ത്യ- ഇംഗ്ളണ്ട് അഞ്ചാം ടെസ്റ്റിന്‍െറ  തലേദിവസമാണ് എം.ഡി. കലാധരന്‍ നായരും പ്രേമയും ചെന്നൈയില്‍ എത്തിയത്. ടെസ്റ്റ് ടീം അംഗമായ മകന് കരുത്ത് പകര്‍ന്ന് അവര്‍ ഗാലറിയിലുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളുടെയോ കാണികളുടെയോ ശ്രദ്ധ അവരിലേക്ക് പതിഞ്ഞിരുന്നില്ല. പക്ഷേ, ആദില്‍ റാഷിദ് എറിഞ്ഞ 191ാമത്തെ ഓവറിലെ നാലാം പന്ത് കരുണ്‍ നായര്‍ ബൗണ്ടറിയിലേക്ക് തൊടുത്തുവിടുമ്പോള്‍ കലാധരനും പ്രേമക്കും ചുറ്റുമായിരുന്നു മാധ്യമങ്ങള്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍നിന്ന് ജോലി തേടി രാജസ്ഥാനിലേക്കും ഇപ്പോള്‍ ബംഗളൂരുവിലും താമസമാക്കിയ കുടുംബം മകന്‍െറ നേട്ടത്തിലുള്ള സന്തോഷം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു.

‘‘ ആദ്യ രണ്ട് ടെസ്റ്റിലും വിഷമിച്ചെങ്കിലും ചെന്നൈയില്‍ അവന്‍ ഒരു സെഞ്ച്വറി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പുറത്താകാതെ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച് കഠിനാധ്വാനത്തിന് പ്രതിഫലം കിട്ടിയിരിക്കുന്നു. കളി തുടങ്ങി ഓരോ നിമിഷവും സമ്മര്‍ദത്തിലായിരുന്നു. അവസാനം അവന്‍ റെക്കോഡുതന്നെ സ്വന്തമാക്കി’’ ഇരുവരുടെയും വാക്കുകള്‍ ഇടറിയിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതായി ബന്ധുവും റെയില്‍വേ ജീവനക്കാരനുമായ കൃഷ്ണകുമാര്‍ അറിയിച്ചപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. 
Tags:    
News Summary - karun nair family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.