ന്യൂഡൽഹി: ഇംഗ്ലണ്ട് ലയൺസിനെ നേരിടാൻ കേരള മണ്ണിലെത്തുന്നത് ഇന്ത്യയുടെ മുൻനിരത ാരങ്ങൾ. ജനുവരി 23 മുതൽ 31 വരെ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കുന്ന അഞ്ച് ഏകദിനങ്ങൾക്കുള്ള ഇന്ത്യ ‘എ’ ടീമിനെ സീനിയർ ടീം വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ നയിക്കും. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിെൻറ ക്യാപ്റ്റനാണ് രഹാനെ. അടുത്ത രണ്ട് കളിയിൽ അങ്കിത് ബാവ്നെ ക്യാപ്റ്റനാവും. ഇൗ ടീമിൽ ഋഷഭ് പന്തും ഇടം നേടി.
ഏകദിനത്തിനു പിന്നാലെ, ചതുർദിന മത്സരത്തിലും ഇരു ടീമും ഏറ്റുമുട്ടും. ആദ്യ മത്സരം ഫെബ്രുവരി ഏഴ് മുതൽ വയനാട് കൃഷ്ണഗിരിയിലും രണ്ടാം അങ്കം 13 മുതൽ മൈസൂരിലും നടക്കും. രഞ്ജി സെമിയിൽ കടന്നതിനാൽ കേരള താരങ്ങൾ ആരും ഇടം നേടിയില്ല. ആദ്യ മത്സരങ്ങൾക്കുള്ള ടീം ഇന്ന് തിരുവനന്തപുരത്തെത്തും.
ആദ്യ മൂന്ന് ഏകദിനം: അജിൻക്യ രഹാനെ, അൻമോൽപ്രീത് സിങ്, റിതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, അങ്കത് ബാവ്നെ, ഇഷൻ കിശൻ, കൃണാൽ പാണ്ഡ്യ, അക്സർ പേട്ടൽ, മായങ്ക് മർകണ്ഡേ, ജയന്ത് യാദവ്, സിദ്ധാർഥ് കൗൾ, ഷർദുൽ ഠാകുർ, ദീപക് ചഹർ, നവദീപ് സെയ്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.