കോട്ടയം: വേദിയെെച്ചാല്ലിയുള്ള വിവാദങ്ങൾക്ക് അറുതിയായതിനുപിന്നാലെ, നവംബറിലെ ഏകദിനമത്സരം മാറ്റണമെന്ന ആവശ്യമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെ.സി.എ). നവംബറിൽ അനുവദിച്ച മത്സരത്തിന് പകരം ജനുവരിയിൽ ഏകദിനം നടത്തണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെടാണ് തീരുമാനം.
തുലാവർഷമായ നവംബറിൽ മഴയുണ്ടാകുമെന്നതിനാലാണ് ഇൗ നിർേദശം. കെ.സി.എ ജനറൽ ബോഡി യോഗത്തിനുശേഷം സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. പകരം ആസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ഒരു മത്സരം അനുവദിക്കണമെന്ന് ആവശ്യപ്പെടും.
നിലവിൽ ആസ്ട്രേലിയയുമായുള്ള മത്സരവേദികളെല്ലാം ബി.സി.സി.െഎ പ്രഖ്യാപിച്ചു. അതിനാൽ മത്സരമാറ്റം അപ്രായേഗികമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, മത്സരവേദി മാറ്റാനുള്ള തീരുമാനത്തിലെ അതൃപ്തിയാണ് പുതിയ നിർേദശത്തിനുപിന്നിെലന്നും വളഞ്ഞവഴിയിലൂടെ െകാച്ചിയിൽ മത്സരം നടത്താനാണ് ശ്രമമെന്നും അക്ഷേപമുണ്ട്. ഇത് പുതിയ വിവാദത്തിനും ഇടയാക്കുകയാണ്.
നിലവിൽ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം നടത്താനാണ് തീരുമാനം. നേരേത്ത ഇൗമത്സരത്തിെൻറ വേദിയെച്ചൊല്ലി ആശയക്കുഴപ്പം ഉയർന്നിരുന്നു. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള കെ.സി.എ നീക്കമാണ് വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.