സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി സെമിഫൈനൽ എന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന കേരളത്തിന് ആദ്യ തിരിച്ചടി കാലാവസ്ഥയുടെ ഭാഗത്തുനിന്ന്. തലേന്ന് പെയ്ത മഴയിൽ നനഞ്ഞ ഗ്രൗണ്ട് ഉണങ്ങാതിരുന്നതിനെ തുടർന്ന് കേരളം-വിദർഭ ക്വാർട്ടർ ഫൈനലിെൻറ ആദ്യ ദിനത്തിലെ ആദ്യ രണ്ട് സെഷനും കളി മുടങ്ങിയേപ്പാൾ ചായക്കുശേഷമുള്ള 24 ഒാവർ മാത്രമാണ് കളി നടന്നത്.
അതിനിടയിൽ എതിരാളികളുടെ വിലപ്പെട്ട മൂന്ന് വിക്കറ്റുകൾ പിഴുത് ബൗളർമാർ തുടക്കം കേമമാക്കി. സ്കോർബോർഡിൽ 45 റൺസ് ചേർക്കുന്നതിനിടെ വിദർഭ ബാറ്റിങ്ങിെൻറ നെട്ടല്ലായ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരെയാണ് കേരള ബൗളർമാർ പറഞ്ഞയച്ചത്. ക്യാപ്റ്റൻ ഫൈസ് ഫസൽ (രണ്ട്), പരിചയസമ്പന്നനായ വസീം ജാഫർ (12), സീസണിലെ റൺ മെഷീൻ സഞ്ജയ് രാമസ്വാമി (17) എന്നിവരാണ് പുറത്തായത്. ഇടങ്കയ്യൻ സ്പിന്നർ കെ.സി. അക്ഷയ് രണ്ട് പേരെ മടക്കിയപ്പോൾ മീഡിയം പേസർ എം.ഡി. നിധീഷ് ഒരു വിക്കറ്റെടുത്തു. എട്ടാം ഒാവറിൽ സ്കോർ ഒമ്പതിൽ നിൽക്കെ ഫൈസ് ഫസലിനെ അരുൺ കാർത്തികിെൻറ കൈയിലെത്തിച്ച് നിധീഷ് ആണ് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. പിന്നീട് അക്ഷയിെൻറ ഉൗഴമായിരുന്നു. 17ാം ഒാവറിൽ വസീം ജാഫറിനെ ക്യാപ്റ്റൻ സചിൻ േബബിയും 21ാം ഒാവറിൽ രാമസ്വാമിയെ അരുൺ കാർത്തികുമാണ് പിടികൂടിയത്. ഏഴ് റൺസ്വീതവുമായി ഗണേഷ് സതീശും കരൺ ശർമയുമാണ് ക്രീസിൽ.
ടോസ് നേടിയ വിദർഭ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിർണായകമായ മത്സരത്തിൽ ജലജ് സക്സേന, അരുൺ കാർത്തിക്, സഞ്ജു സാംസൺ, രോഹൻ പ്രേം, സചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, കെ.സി. അക്ഷയ്, എം.ഡി. നിധീഷ്, ബേസിൽ തമ്പി, സന്ദീപ് വാരിയർ എന്നിവരാണ് കേരള നിരയിൽ അണിനിരന്നത്.
ഹാട്രിക് വിനയ്;
മുംബൈ തകർന്നു
മീഡിയം പേസർ വിനയ് കുമാർ ഹാട്രിക്കുമായി കത്തിക്കയറിയപ്പോൾ മുംബൈക്കെതിരെ കർണാടകക്ക് മുൻതൂക്കം. 34 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്ത വിനയ് മുംബൈയെ 173ൽ ഒതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ കർണാടക ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിട്ടുണ്ട്. മായങ്ക് അഗർവാളാണ് (62 നോട്ടൗട്ട്) തിളങ്ങിയത്. തെൻറ ആദ്യ ഒാവറിലെ അവസാന പന്തിൽ കൗമാര ബാറ്റിങ് വിസ്മയം പ്രിഥ്വി ഷായെ (രണ്ട്) പുറത്താക്കിയ വിനയ് അടുത്ത ഒാവറിൽ ആദ്യ രണ്ട് പന്തുകളിൽ ജയ് ബിസ്ത (ഒന്ന്), ആകാശ് പാർക്കർ (പൂജ്യം) എന്നിവരെ മടക്കി ഹാട്രിക് തികച്ചതോടെ മുംബൈ മൂന്നിന് ഏഴ് എന്ന നിലയിലായി.
പിന്നാലെ ഏഴിന് 74 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ മുംബൈയുടെ മാനംകാത്തത് ഒമ്പതാം നമ്പറിലിറങ്ങി 75 റൺസടിച്ച ബൗളർ ധവാൽ കുൽക്കർണിയാണ്.
മധ്യപ്രദേശ് 223/6;
ബംഗാൾ 261/6
മറ്റു ക്വാർട്ടറുകളിൽ ഡൽഹിക്കെതിരെ മധ്യപ്രദേശ് ആറ് വിക്കറ്റിന് 223 റൺസ് എന്ന നിലയിലും ഗുജറാത്തിനെതിരെ ബംഗാൾ ആറിന് 261 എന്ന സ്കോറിലുമാണ് ഒന്നാം ദിനം കളിയവസാനിപ്പിച്ചത്. മധ്യപ്രദേശ് നിരയിൽ അങ്കിത് ദാനെ (59), നമാൻ ഒാജ (49) എന്നിവർ തിളങ്ങിയപ്പോൾ ഡൽഹിക്കായി ഇടങ്കയ്യൻ സ്പിന്നർ വികാസ് മിശ്ര മൂന്ന് വിക്കറ്റെടുത്തു.
ഒാപണർ അഭിമന്യു ഇൗശ്വരെൻറ സെഞ്ച്വറിയാണ് (129) ബംഗാളിന് തരക്കേടില്ലാത്ത തുടക്കം നൽകിയത്. അനുസ്തൂപ് മജുംദാർ 94 റൺസെടുത്തു. നാലിന് 59 എന്ന നിലയിൽ തകർന്ന ടീമിനെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.